കോവിഡ് ടെസ്റ്റ് നിരക്ക് പരമാവധി ഉയര്‍ത്തും; ജില്ലാ കളക്ടര്‍
കൊച്ചി: ജില്ലയിലെ എല്ലാ കോവിഡ് രോഗികളെയും ടെസ്റ്റിലൂടെ കണ്ടെത്തി ആവശ്യമായ പരിചരണം നല്‍കുകയെന്ന രീതിയാണ് ജില്ല പിന്തുടരുന്നതെന്ന് ജില്ല കളക്ടര്‍ എസ്.സുഹാസ് വ്യക്തമാക്കി. കോവിഡ് ടെസ്റ്റ് നിരക്ക് പരമാവധി ഉയര്‍ത്താനാണ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചെറിയ ലക്ഷണങ്ങളുള്ളവര്‍ക്കും ടെസ്റ്റ് ചെയ്യുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യ പരിശോധനയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികളെടുക്കാനാണ് ടെസ്റ്റ് നിരക്ക് കൂട്ടിയത്.ജില്ലയിലെ നിലവിലെ കോവിഡ് നിജസ്ഥിതിയെക്കുറിച്ച് സാമൂഹിക മാധ്യമത്തിലൂടെ ജനങ്ങളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മരണ നിരക്കിന്‍്റെ കാര്യത്തില്‍ ലോകത്തിന് തന്നെ മാതൃകയായ സംസ്ഥാനമായ കേരളത്തിന്‍്റെ മരണനിരക്ക് 0.41% ആണ്. അതേ സമയം ജില്ലയിലെ കോവിഡ് മരണനിരക്ക് 0.36 % ആണ്. ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ജില്ലയില്‍ കോവിഡ് മരണനിരക്ക് കുറഞ്ഞിരിക്കാന്‍ കാരണം.
ജില്ലയില്‍ 567 കിടക്കകളുള്ള 7 സി.എഫ്.എല്‍.റ്റി.സികളും 386 കിടക്കകളുള്ള 4 സെക്കന്‍്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മാരക രോഗലക്ഷണങ്ങളുള്ള കോവിഡ് രോഗികള്‍ക്കായി സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളിലായി ഐ. സി. യു. ബെഡ്, വെന്‍്റിലേറ്റര്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കോവിഡ് വാക്സിന്‍ വിതരണവും നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കുത്തിവെയ്പ്പ് നല്‍കി കൊണ്ട് 12 കേന്ദ്രങ്ങളില്‍ ആരംഭിച്ച വാക്സിനേഷന്‍ 225 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മുന്‍ഗണനാ ക്രമത്തിന്‍്റെ അടിസ്ഥാനത്തില്‍ വാക്സിനേഷന്‍ തുടരും. ജില്ലയിലെ നിലവിലെ സാഹചര്യത്തില്‍ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നും രോഗലക്ഷണങ്ങളുള്ളവര്‍ പുറത്തിറങ്ങരുതെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)