ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ രാജ്യത്തെ രണ്ടാമത്തെ സംയുക്ത സൈനിക മേധാവി.

ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ രാജ്യത്തെ രണ്ടാമത്തെ സംയുക്ത സൈനിക മേധാവി.

ദില്ലി: ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ രാജ്യത്തെ രണ്ടാമത്തെ സംയുക്ത സൈനിക മേധാവി. ദില്ലിയിലെ പ്രതിരോധ മന്ത്രാലയത്തില്‍ നടന്ന ചടങ്ങിലാണ് ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ ചുമതല ഏറ്റെടുത്തത്. ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് ജനറല്‍ ചൗഹാന്‍ ചുമതലയേറ്റത്. കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്. പ്രഥമ സിഡിഎസ് ആയിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് മരിച്ച് 9 മാസങ്ങള്‍ക്ക് ശേഷമാണ് ആ സ്ഥാനത്തേക്ക് ലെഫ്. ജനറല്‍ അനില്‍ ചൗഹാനെ നിയമിക്കുന്നത്. സിഡിഎസിനൊപ്പം സൈനികകാര്യ സെക്രട്ടറി പദവിയും ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ വഹിക്കും. അഗ്‌നിപഥ് പദ്ധതി നടപ്പാക്കല്‍, ഇന്ത്യ-ചൈന അതിര്‍ത്തിയിലെ കമാണ്ടര്‍തല ചര്‍ച്ചകള്‍ എന്നിവ പുരോഗമിക്കുന്നതിനിടയിലാണ് നിയമനം.