കേരള ടൂറിസത്തിന് പുതിയ അദ്ധ്യായം കുറിക്കാൻ, ടൂറിസം ഡവലപ്പ്മെൻ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്

കേരള ടൂറിസത്തിന് പുതിയ അദ്ധ്യായം കുറിക്കാൻ, ടൂറിസം ഡവലപ്പ്മെൻ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്
കൊച്ചി .. ദൈവത്തിൻ്റെ സ്വന്തം നാടെന്ന് ലോക ടൂറിസം ഭൂപടത്തിൽ സ്വർണമുദ്ര ചാർത്തി കൊണ്ട് അനുദിനം അഭിമാനത്തോടെ തല ഉയർത്തി നില്ക്കുന്ന കേരള ടൂറിസം ഡവലപ്മെൻറ് എന്ന സംവിധാനത്തെ കൂടുതൽ വ്യാപ്തിയിലേക്കും വിദേശ ടൂറിസ്റ്റ് എന്ന ആശയം ഉയർത്തി പിടിച്ചു കൊണ്ട് തന്നെ ആഭ്യന്തര ടൂറിസവും പരിചിതമാക്കുന്നതോടെ ഗ്രാമങ്ങളിലെയും നഗരങ്ങളിലേയും വിവിധങ്ങളായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആഗോള ഭൂപടത്തിലേക്ക് എത്തിപ്പെടുകയും ചെയ്യുകയും രാജ്യത്തിൻ്റെ വരുമാനവും തൊഴിൽ രംഗങ്ങളും വർദ്ധിക്കുകയും ചെയ്യുക എന്നത് യാഥാർത്ഥ്യമാകാൻ പോകുന്നതിന് വഴികാട്ടിയായ് എറണാകുളത്ത് KTDS ൻ്റെ, ഒരു ഇൻഫർമേഷൻ കേന്ദ്രം, റിം ഷിപ്പ് മാനേജ്മെൻ്റിൻ്റെ സഹകരണത്തോടെ കൊച്ചിയുടെ മേയർ അഡ്വ: അനിൽകുമാർ, സെപ്തമ്പർ 27-ന് 11 മണിക്ക് ഉത്ഘാടനം ചെയ്യുന്നു, KSRTC ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ പങ്കാളിത്വവും പിൻതുണയും ഈ പദ്ധതിക്കുണ്ടാകുമെന്നത് വിനോദ സഞ്ചാര മേഖലയിൽ കേരളത്തിൻ്റെ പങ്ക് ഇന്ത്യയിലെമറ്റ് സംസ്ഥാനങ്ങൾക്ക് പോലും മാതൃകയായിരിക്കും അനുബന്ധമായി കർണാടക സംസ്ഥാനത്തെ കൈരളി എക്സ്പ്ലോറർ തുടങ്ങി പലരും ഈ സംരഭവുമായി ഇതിനകം സഹകരിക്കാൻ തീരുമാനിച്ചു കഴിഞ്ഞു അവരുടെ പങ്കാളിത്വവും ഉറപ്പാക്കി കഴിഞ്ഞു, ബുധനാഴ്ച നടക്കുന്ന ഉത്ഘാടന ചടങ്ങിൽ, ശ്രി.വി.സജീവ് കുമാർ, പി.കെ അശോക് കുമാർ (ഹോം,സെക്രട്ടറി), കെ.മിനിമോൾ, കൗൺസിലർ, ജോർജ് നാനാട്ട്, ശ്യാം കൃഷ്ണൻ പി.വി, പ്രശാന്ത് വിജയൻ, അരുൺദാസ്, ഒ.എസ്, (MD, റിംസ്ഷിപ്പ് മാനേജ്മെൻ്റ് പ്രൈവറ്റ് ലിമിറ്റഡ്, തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ പങ്കെടുക്കും