മാധ്യമ പ്രവർത്തകരുടെ പുതിയ യൂണിയന് രൂപം കൊടുത്തു.

മാധ്യമ പ്രവർത്തകരുടെ പുതിയ യൂണിയന് രൂപം കൊടുത്തു.
മാധ്യമ പ്രവർത്തകരുടെ പുതിയ യൂണിയന് രൂപം കൊടുത്തു.
മാധ്യമ പ്രവർത്തകരുടെ പുതിയ യൂണിയന് രൂപം കൊടുത്തു.

കൊച്ചി: ദൃശ്യ ശ്രവ്യ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ക്ഷേമം ലക്ഷ്യമാക്കി പുതിയ യൂണിയന് കൊച്ചിയിൽ ആരംഭം കുറിച്ചു. 29 - 1 - 2022 എറണാകുളം PWD റസ്റ്റ് ഹൗസിൽ കൂടിയ യൂണിയന്റെ പ്രഥമ ഉദ്ഘാടന യോഗം
യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് അജിത ജയ് ഷോർ
ജനറൽ സെക്രട്ടറി സൂര്യദേവ്, വർക്കിങ് പ്രസിഡ്ന്റ
കിളിമാനൂർ നടരാജൻ ,രവിന്ദ്രൻ ബി.വി ഓർഗനയി സിംഗ് സെക്രട്ടറി,
ട്രഷറർ നിപുൺ ജോയ്  എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. കോവി ഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കേണ്ടതു കൊണ്ട് 20-ൽ താഴെ പേർ മാത്രമാണ് വിവിധ ജില്ലകളെ പ്ര തിനിധികരിച്ച് പങ്കെടുത്തത്.
മീഡിയ & ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ എന്നാണ് സംഘടന നാമകരണം ചെയ്തിരിക്കുന്നത്.വിവിധ ജില്ലകളിൽ നിന്ന് പങ്കെടുത്തവരിൽ നിന്നും ജില്ലാ കൺവീനർമാരെയും സംസ്ഥാന തലത്തിൽ അഡ്ഹോക്ക് കമ്മറ്റികളെയും തിരഞ്ഞെടുത്തു.മൂന്ന് സോണുകളായി തിരിച്ചു കൊണ്ട് മലബാർ ഭാഗത്ത് നടരാജനും എറണാകുളം കൊച്ചി ഭാഗത്ത് രജ്ഞിത്തും രവീന്ദ്രനുംBV യും തിരുവനന്തപുരത്തിന് രോഹിത്തും . ഈ സോണുകളാക്കി എല്ലാ ജില്ലകളിലും കമ്മറ്റി രൂപിക്കരിക്കുന്നതിന് തീരുമാനമായി.കൊവിഡ് മാനദണ്ഡങ്ങളുടെ അടിസ ഥാനത്തിൽ നിറുത്തി വച്ച് ഭക്ഷ്യ കിറ്റ് വിതരണം ഫെബ്രവരിയിൽ തന്നെ പുനരാംഭിക്കണമെന്നുള്ള പ്രമേയം പാസാക്കി സർക്കാരിനു നല്കി.പത്രപ്രവർത്തകരുടെ ക്ഷേമത്തിനായ് എല്ലാ അംഗങ്ങൾക്കും  ഇൻഷുറൻസ് പരിരക്ഷയും അംഗത്വ കാർഡ് വിതരണത്തിനുമുള്ള പ്രാഥമിക നടപടികൾ പൂർത്തിയാക്കി.യൂണിയൻ നടപ്പിലാക്കുന്ന സഹകരണ സംഘത്തിന്റേയും മാധ്യമ പ്രവർത്തകരുടെ ആശ്രിതർക്കായുള്ള  വിവിധ ക്ഷേമ പദ്ധതികളുടേയും കാര്യങ്ങൾ നടപ്പാക്കാനുള്ള തീരുമാനങ്ങൾ തുടങ്ങി കഴിഞ്ഞു.പത്ര ദൃശ്യ ശ്രവ്യമാധ്യമങ്ങളിൽ ഏർപ്പെടുന്ന എല്ലാവർക്കും MJWU ൽ . അംഗമാക്കുന്നതാണ്