വാക്സിന്‍ എടുത്ത് ഒരാഴ്‌ച്ചക്കുള്ളില്‍ കൈകളില്‍ ചുവന്ന പരുക്കള്‍; കോവിഡ് ആം എന്ന് പേരു നല്‍കിയ ഈ പാര്‍ശ്വഫലം ആരോഗ്യത്തെ ബാധിക്കുകയില്ലെന്ന് ഡോക്ടര്‍മാര്‍; ഏതാനും ദിവസങ്ങള്‍ക്കകം ഇത് ചികിത്സിച്ച് മാറ്റാനാവും; മോഡേണയുടെ വാക്സിനില്‍ മാത്രം കാണുന്ന പാര്‍ശ്വഫലത്തെ കുറിച്ച് അറിയാം
മോഡേണയുടെ വാക്സിന്‍ എടുത്തവരില്‍ ചിലരിലാണ് കൈകളില്‍ ചുവന്ന പരുക്കള്‍ പ്രത്യക്ഷപ്പെട്ടത്. വാക്സിന്‍ സ്വീകരിച്ചതിന് ഒരാഴ്‌ച്ചയ്ക്കും 10 ദിവസത്തിനും ഇടയിലാണ് ഇത് കാണപ്പെട്ടത്. കോവിഡ് ആം (കോവിഡ് കരം) എന്ന് പേരിട്ടിരിക്കുന്ന ഈ പാര്‍ശ്വഫലം കൈകളില്‍ ചൊറിച്ചിലുണ്ടാക്കുകയും ത്വക്കില്‍ വീക്കം വരുത്തുകയും ചെയ്യും. ചിലസമയത്ത് ചെറിയ മുഴകളോ അല്ലെങ്കില്‍ കൂട്ടമായി പരുക്കളോ കാണപ്പെട്ടേക്കാം.
എന്നാല്‍ ഇത് ആരോഗ്യത്തിന് ഹാനികരമല്ലെന്നാണ് ഡോക്ടര്‍ പറയുന്നത്.
നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം വാക്സിനോട് പ്രതികരിക്കുന്നതാണിത്. ഇത് തികച്ചും സാധാരണമായ ഒരു കാര്യം മാത്രമാണെന്നാണ് മസച്ചുസറ്റ്സിലെ ഡോ. എസ്തര്‍ ഫ്രീമാന്‍ പറഞ്ഞത്. ഏതാനും ദിവസങ്ങള്‍ കൈയില്‍ ചുവന്നു തടിച്ച പാടുണ്ടാകുക എന്നത് അത്ര സന്തോഷമുള്ള കാര്യമൊന്നുമല്ല. എന്നാല്‍ അതിനെ ഭയക്കുകയോ, രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിക്കാതിരിക്കാനുള്ള കാരണമായി എടുക്കാതിരിക്കുകയോ ചെയ്യരുതെന്നാണ് അദ്ദേഹം പറയുന്നത്.
ഡിലേയ്ഡ് ക്യുട്ടേനിയസ് ഹൈപ്പര്‍സെന്‍സിറ്റിവിറ്റി എന്ന വിഭാഗത്തിലാണ് ഇതിനെ ത്വക്ക്രോഗ വിദഗ്ദരും അലര്‍ജി സ്പെഷലിസ്റ്റുകളും പെടുത്തിയിരിക്കുന്നത്. ക്യുട്ടേനിയസ് എന്നു പറഞ്ഞാല്‍ ചര്‍മ്മത്തെ സംബന്ധിക്കുന്നത് എന്നാണര്‍ത്ഥം. ഹൈപ്പര്‍സെന്‍സിറ്റിവിറ്റി എന്നാല്‍ ആവശ്യമില്ലാത്ത പ്രതികരണം എന്നര്‍ത്ഥം. വാക്സിന്‍ നല്‍കി ദിവസങ്ങള്‍ കഴിഞ്ഞെത്തുന്നതിനാലാണ് ഡിലേയ്ഡ് എന്ന വാക്ക് ഉപയോഗിക്കുന്നത്. സാധാരണയായി വാക്സിന്‍ നല്‍കിയ കൈയിലായിരിക്കും ഇത് വരിക. ഇത് ചിലപ്പോള്‍ സ്പര്‍ശിക്കുമ്ബോള്‍ വേദന അനുഭവപ്പെടുന്നതുമാകാം. ടെറ്റനസ്. ചിക്കന്‍പോക്സ് തുടങ്ങിയ വാക്സിന്‍ എടുക്കുന്നവരിലും ചിലപ്പോള്‍ ഇത് ദൃശ്യമാകാറുണ്ട്.
എന്നാല്‍ കോവിഡ് വാക്സിന്‍ എടുക്കുന്നവരില്‍ മോഡേണയുടെ വാക്സിന്‍ എടുക്കുന്നവരില്‍ മാത്രമേ ഇത് ദൃശ്യമാകുന്നുള്ളു. ഫൈസറിന്റെ വാക്സിനില്‍ ഈ പാര്‍ശ്വഫലം കാണുന്നില്ല. മോഡേണയുടെ ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലും ഇത് ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നിരുന്നാലും ഇതിന്റെ പേരില്‍ മോഡേണയുടെ വാക്സിനെ തള്ളിപ്പറയേണ്ടതില്ല എന്നാണ് ഫ്രീമാന്‍ പറയുന്നത്. ഇതുവരെ ഇത്തരത്തിലുള്ള 14 കേസുകള്‍ മാത്രമാണ് ലോകമാകമാനമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെങ്കിലും അതിനേക്കാള്‍ ഏറെ പേര്‍ക്ക് ഇത് വന്നിരിക്കാം എന്നും അവര്‍ പറയുന്നു.
ആന്റിഹിസ്റ്റാമിനോ ടൈല്‍നോളോ ഉപയോഗിച്ച് ഇത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. ഇത്തരത്തില്‍ തണുര്‍ത്ത് വരുന്ന ഭാഗങ്ങളില്‍ ഐസ് കഷണങ്ങള്‍ വയ്ക്കുന്നതും ഏറെ ഉപകാരം ചെയ്യും. ഏതായാലും ഇതിന്റെ പേരില്‍ വാക്സിന്‍ വേണ്ടെന്ന് വയ്ക്കരുതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Comments (0)