വെളുപ്പിക്കാൻ കെ.കെ. രമയും

വെളുപ്പിക്കാൻ കെ.കെ. രമയും

എന്റെ പഴയ കുറിപ്പുകളിൽ സൂചിപ്പിച്ചിരുന്നത് പോലെ കേരളത്തിൽ 'പൊളിറ്റിക്കൽ ഇസ്ലാം' അതിന്റെ അജണ്ട നടപ്പിലാക്കുന്നത് 'വേറിട്ട വഴികളിലൂടെയാണ്'. 
പൊളിറ്റിക്കൽ ഇസ്ലാം ഇപ്പോൾ എല്ലാം "വെളുപ്പിച്ചു" കൊണ്ടിരിക്കുകയാണ്. വെളുപ്പിക്കലിന്റെ അരികും മൂലയും മാത്രമേ പൊതുസമൂഹം കാണുന്നുള്ളൂ. 

ഇത്തരം വെളുപ്പിക്കൽ ഒന്നും  യാദൃശ്ചികവുമല്ല. 
കേരളത്തിൽ ഇന്ന് നടന്നുവരുന്ന 'ജിഹാദി - വെളുപ്പിക്കലുകളും' അതിനായുള്ള ഗൂഢാലോചനകളും "ആസൂത്രണമികവിൽ" മുന്നിൽ നിൽക്കുന്നവയാണ്. 

ഇപ്പോൾ സ്വാതന്ത്ര്യസമരചരിത്രം വെളുപ്പിക്കാൻ ചിലർ നടത്തിയ ശ്രമങ്ങളും അതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളും സർക്കാർ തെറ്റു തിരുത്താൻ തയ്യാറായതും ഒക്കെയാണ് പൊതുചർച്ച. 
പൊതുവിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ പിന്നിൽ നിന്നും കുത്തി, ഈ നാട്ടിലെ തനതുസംസ്കാരം പിൻപറ്റുന്ന സമൂഹത്തെ മുഴുവൻ അടിമകളാക്കിയും വാൾമുനയിൽ മതംമാറ്റിയും 'മതരാഷ്ട്രം' ഉണ്ടാക്കാൻ 'ഗൂഢാലോചന' നടത്തി, അതിനായി ഇന്നാട്ടിലെ ജനതയെ തന്നെ കുരുതി കൊടുത്തു ഭീഷണസാഹചര്യം സൃഷ്ടിച്ചവരെ 'വെള്ള പൂശി' സ്വാതന്ത്യ സമരസേനാനികളാക്കി ചിത്രീകരിക്കേണ്ടത് പൊളിറ്റിക്കൽ ഇസ്ലാമിന്റെ അടിയന്തരആവശ്യമാണ്. 
സ്വാതന്ത്ര്യസമരകാലത്ത് പൊതുവേ ജിഹാദികൾ ഭാരതമൊട്ടാകെ നടത്തിയത്, സ്വാതന്ത്ര്യസമരങ്ങളിൽ നിന്നും പ്രസ്ഥാനങ്ങളിൽ നിന്നും അകലം പാലിച്ചുള്ളതും സ്വാതന്ത്ര്യസമരധാരയെത്തന്നെ പരാജയപ്പെടുത്താനുള്ളതും അതേ സമയം കലക്കവെള്ളത്തിൽ മീൻപിടിക്കുന്ന മട്ടിലുള്ള - കൊള്ളയും കൊലയും ബലാത്സംഗവും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും കൊണ്ടു ശ്രദ്ധേയമായ 'ലഹള കൂട്ടലുകൾ' തന്നെയാണ്.

ഇപ്പോൾ എന്തിനാണ് ഈ ആക്കം കൂട്ടിയ വെളുപ്പിക്കലുകളൊക്കെ എന്നത് പ്രസക്തമായ ചോദ്യമാണ്.
കുറേ നാളുകളായി  ''കേരളത്തിൽ ഇസ്ലാമീകഭരണം ഉണ്ടാക്കൽ, കേരളത്തിന്റെ ഇസ്ലാമീകരണം, കേരളത്തെ ഇസ്ലാമിക രാജ്യമാക്കൽ'' എന്ന ക്രമികമായ അജണ്ടാ പൂർത്തീകരണത്തിനുള്ള ചിട്ടയായ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
പെട്ടെന്നുള്ള ഒരു നീക്കത്തിലൂടെ കേരളത്തെ കൈപ്പിടിയിൽ ആക്കുക എന്നത് ഇന്ന് ജിഹാദികൾക്കു 'ദുഷ്കരമായ' കാര്യമാണ്. കാരണം
1921 ലെ പൊതുസാഹചര്യമല്ല ഇന്നുള്ളത്. 
അന്ന് മതഭ്രാന്തിനാൽ ഐക്യപ്പെട്ട 'ജിഹാദിക്കൂട്ടങ്ങൾ' ചിതറിക്കിടന്ന ഹിന്ദുസമൂഹത്തിനെതിരായി നടത്തിയ അതിക്രമങ്ങൾ 'സജ്ജമായി' പ്രതിരോധിക്കാൻ ശേഷിയുള്ള കൂട്ടായ്മകളോ, സമൂഹത്തിൽ സ്വാധീനമുള്ള  ഹിന്ദുസംഘടനകളോ ഉണ്ടായിരുന്നില്ല.
പൊതുരംഗത്ത് സജീവമായിരുന്നവരിൽ ഭൂരിഭാഗവും 'അഹിംസാവാദത്തിന്റെ പ്രയോക്താക്കളായി', മതഭ്രാന്തിനെ പ്രീണിപ്പിച്ച് അതിന് കീഴ്പ്പെട്ട് 'ദുഷ്ടന്റെ ഫലം ചെയ്ത ശുദ്ധ'ന്മാരായിരുന്നു.
കൂടാതെ അതിക്രമം നേരിട്ടാൽ പോലും രാജ്യത്തെ അടിമപ്പെടുത്തി അടക്കിഭരിക്കുന്ന ബ്രിട്ടീഷ് ഭരണകൂടത്തെത്തന്നെ സുരക്ഷയ്ക്കായി ആശ്രയിക്കുകയും ചെയ്യേണ്ടിയിരുന്നു. 'ചുരുക്കത്തിൽ ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടാർത്തനാദം'  പോലെയായിരുന്നു ശരാശരി ഹിന്ദുസമൂഹത്തിന്റെ 1921 കാലഘട്ടത്തിലെ ജീവിതം. എന്നാൽ ഇന്ന് കാലം മാറി; കഥ മാറി. തീർത്തും പ്രതിരോധ രഹിതമായി ജിഹാദികയ്യേറ്റം ഇന്ന് അസാധ്യമാണ് എന്ന നിലയാണ്. പ്രതിരോധമുയർത്താൻ തക്ക ശേഷിയുള്ള സംഘടനകൾ ഇന്ന് ഉണ്ട്. ഏതൊരു ബ്രിട്ടീഷ് ഭരണത്തിനെതിരായാണോ സമൂഹം നിലകൊള്ളുന്നത് 
 അതേ ബ്രിട്ടീഷുകാരനോട് തന്നെ  ജിഹാദിഭീകരതയിൽ നിന്നും ജീവനും മാനവും വിശ്വാസവും സമ്പത്തുകളും  രക്ഷിക്കാൻ സഹായം കെഞ്ചേണ്ടുന്ന ഗതികേടുമില്ല. 

ഈ സാഹചര്യത്തിൽ പൊളിറ്റിക്കൽ ഇസ്ലാമിന് തങ്ങളുടെ അജണ്ട നടപ്പിലാക്കണമെങ്കിൽ മേല്പറയപ്പെട്ട രണ്ടുഘടകങ്ങളേയും ദുഃസ്വാധീനപ്പെടുത്തുകയും ദുർബലപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. അതിനായുള്ള 'നുഴഞ്ഞു കയറ്റശ്രമങ്ങൾ' അവർ നടത്തിപ്പോരുന്നുമുണ്ട്. 
ഇതുമാത്രവും പോര, പൊതുസമൂഹത്തേയും 'എതിരാളി'കളുടെ മനസ്സിനേയും കല്പിതമായ  'കുറ്റബോധ'വും അപകർഷതാബോധവും അന്യഥാബോധവും നിറച്ച് അനായാസകീഴടങ്ങലിലേക്ക് നയിക്കും വിധം ദുർബലപ്പെടുത്തുക എന്നത് പ്രധാനമാണ്.
 പ്രതിരോധരഹിതമായ കയ്യേറ്റത്തിനു ആദ്യമേ തന്നെ പൊതുബോധത്തെ  'കീഴ്പ്പെടുത്തേണ്ടതുണ്ട് എന്നതിനാൽ,
 ഇതിനായി പൊതുബോധത്തിൽ  'മുസ്ലിം സുപ്പീരിയോറിറ്റി കോംപ്ലക്സും' ഇതരസമൂഹങ്ങൾക്കു മേൽ 'ഇൻഫീരിയോറിറ്റി കോംപ്ലക്സു'കളും കല്പിച്ചുകൂട്ടി സ്ഥാപിച്ചെടുക്കേണ്ടതുമുണ്ട്.
കൂടാതെ ജിഹാദികയ്യേറ്റങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്നും അതിനാൽ തന്നെ  സാധൂകരിക്കത്തക്കതുമാണ് എന്ന ബോധനവും അനിവാര്യമാണ്. 'പൊളിറ്റിക്കൽ ഇസ്ലാമിനോട് 'ഐക്യപ്പെടുവാനുള്ള ബോധനങ്ങൾ' മികവോടെ നിരന്തരം വിസർജിക്കുന്ന പൊതുകാഴ്ച ഇതിന്റെയൊക്കെ ഭാഗം മാത്രമാണ്.

 'ഇസ്ലാമികസുപ്പീരിയോറിറ്റി' എന്ന പൊതുബോധനിർമിതിയ്ക്കു, ചരിത്രത്തിലെ ചതിയും വഞ്ചനയും മതരാഷ്ട്രത്തിനായി പിന്നിൽ നിന്നും കുത്തിയതും വംശഹത്യയും മാത്രം വെളുപ്പിച്ചാൽ പോരാ; സമകാലികസാഹചര്യങ്ങളേയും വെളുപ്പിച്ചെടുക്കേണ്ടതുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ 'പൊളിറ്റിക്കൽ ഇസ്ലാ'മിന് വെളുപ്പിച്ചെടുക്കേണ്ടത് 'ഭൂതകാലത്തെ മാത്രമല്ല വർത്തമാനകാലത്തെക്കൂടിയാണ്. സാമൂഹിക - രാഷ്ട്രീയ - സാമ്പത്തിക - സാംസ്കാരിക - പൊതുമണ്ഡലത്തിൽ തങ്ങളുടെ ഭാവിയിലെ അജണ്ടയ്ക്കനുഗുണമായും അജണ്ടയുടെ പ്രയോക്താക്കളുമായുള്ള ആളുകളേയും സംഭവങ്ങളേയും  ഇങ്ങനെ വെളുപ്പിച്ചെടുക്കുവാൻ 'സർവസജ്ജരായ ഒന്നിലധികം ടീമുകൾ' ഇവിടെ പ്രവർത്തിച്ചുവരുന്നുണ്ട്.
അവർ സാമൂഹികം, രാഷ്ട്രീയം, സാംസ്കാരികം, സാമുദായികം തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖന്മാരുമായി വ്യക്തിപരമായ ലാഭനഷ്ടക്കണക്കുകൾ നിരത്തി വിലപേശുന്നു, ബ്ലാക്ക്‌മെയിൽ ചെയ്യാവുന്നവരെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നു. വിലപേശലുകളിലും സഹായങ്ങളിലും വീണ് ഇരകളായി - വിധേയരായി മാറുന്ന വിവിധ മേഖലകളിലെ പ്രമുഖർ ഓരോ സന്ദർഭങ്ങളിലും ജിഹാദി അജണ്ടയ്ക്ക് തൃപ്തികരമാംവണ്ണം വാഴ്ത്തുപാട്ടുകളും ന്യായീകരണ ശീലുകളും ഉരുവിട്ടു കൊണ്ടിരിക്കും. 
ടിപ്പുവും വാര്യൻ കുന്നനും മാത്രമല്ല അഫ്‌സൽ ഗുരുവിനെ പോലുള്ള രാജ്യദ്രോഹികളും സദ്ദാം ഹുസൈനും മുല്ല ഒമറും ബിൻ ലാദനും വരെ, ഇവിടെ വാഴ്ത്തുപാട്ടുകൾ ഉണ്ടായി. 
അതിന്റെ പൂരകമായാണ് മദനിയെപ്പോലുള്ളവരെ മഹാന്മാരാക്കുന്ന ലജ്ജയില്ലായ്മയും ഇവിടെ പ്രസരിക്കുന്നത്. 
പ്രത്യക്ഷത്തിൽ തന്നെ മതമൗലികവാദികളായ ഇത്തരക്കാരെ വെള്ളപൂശുന്ന കാപട്യം എളുപ്പം  ബോധ്യപ്പെടാവുന്ന ഒരു പ്രക്രിയയാണ്. 
എന്നാൽ വർത്തമാനകാലത്തിന്റെ അനിവാര്യതയായും നിയന്താക്കളായും മാതൃകകളായും ചില 'ബിംബ'ങ്ങളെ ഉയർത്തിക്കാണിക്കാനുള്ള ബോധപൂർവമായ പരിശ്രമം അത്ര എളുപ്പത്തിൽ മനസ്സിലാകണം എന്നില്ല. ജിഹാദി അജണ്ടകളുടെ പൂർത്തീകരണത്തിനായി പ്രയത്നിക്കുന്ന
ചില 'വ്യവസായപ്രമുഖരെ' മഹാന്മാരായും കാരുണ്യ ഹസ്തങ്ങളായും നാടിന്റെ അമൂല്യരത്നങ്ങളായും ഒക്കെ പൊലിപ്പിക്കുന്നതും ചില പ്രത്യേകദിശയിൽ നിന്നുള്ള  'ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് (?) ദൈവീക സ്പർശമുള്ളതായി പ്രചരിപ്പിക്കുന്നതും ഒക്കെ 'വെള്ളപൂശലുകളുടെ' അവന്തരഭേദങ്ങൾ തന്നെ ആണ്.
പ്രതാപനേയും പെങ്ങളൂട്ടിയേയും പോലുള്ളവർ മാത്രമല്ല, അടൂരിനെ പോലുള്ള 'മഹാന്മാരും' ആവശ്യാനുസരണം പൂശിയടിക്കാൻ 'കുമ്മായം' കലക്കി കൂടെ കൊണ്ടുനടക്കുന്നവർ ആണ്.
 ---------------------------------- 
ഇത്തരം 'വെള്ളപൂശൽ വിചാരങ്ങൾ'ക്കിടയിലാണ്, കെ. കെ. രമ, മുഹമ്മദ് റിയാസിനായി ഒരു ബക്കറ്റ് കുമ്മായം കലക്കി പൂശാൻ ആരംഭിച്ചത് ശ്രദ്ധയിൽപ്പെട്ടത്. 
കെ.കെ. രമയുടേയും മുഹമ്മദ് റിയാസിന്റേയും രാഷ്ട്രീയചരിത്രങ്ങൾ അറിയാവുന്നവർ ആരായാലും ഈ വെള്ളപൂശലുകൾ കാണുമ്പോൾ ഞെട്ടിത്തരിക്കും എന്നതിൽ സംശയമേയില്ല. എന്നാൽ സമൂഹത്തിന്റെ 'പൊതുസ്വഭാവം' മറവി ചേർന്നതാണല്ലോ. 
എന്തുകൊണ്ട് മുഹമ്മദ് റിയാസിനെ 'പൊലിപ്പിച്ചെടുക്കണം' എന്നതും ഒരു ചോദ്യമാണല്ലോ.
 
'മുഹമ്മദ് റിയാസ്' ഒരു സാധാരണ വ്യക്തിയല്ല. കുറേക്കാലങ്ങളായുള്ള സാമൂഹികസാഹചര്യങ്ങളുടെ പരിശോധനകളിലൂടെ എനിക്ക് ബോധ്യപ്പെട്ടത് : പൊളിറ്റിക്കൽ ഇസ്ലാം കൃത്യമായ ആസൂത്രണങ്ങളോടെ വളരെ താത്പര്യപൂർവം പ്രൊമോട്ടു ചെയ്യുന്ന ഒരു "ഭാവി മുഖ്യമന്ത്രി" ആണദ്ദേഹം. അദ്ദേഹത്തിലൂടെയുമാണ് 'ചിലർ' ലക്ഷ്യപൂർത്തി ആസൂത്രണം ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇനിയും 'നിരന്തരം, നിർഭയം' വ്യത്യസ്ത ചേരികളിൽ നിന്നും വിവിധ മണ്ഡലങ്ങളിൽ നിന്നും ഇത്തരം 'റിയാസ് വാഴ്ത്തുക്കൾ' വന്നുകൊണ്ടേയിരിക്കും,
വെള്ളപൂശലുകൾ ഉണ്ടായിക്കൊണ്ടിരിക്കും.
പറഞ്ഞു വരുന്നത് ജിഹാദി അജണ്ടയുടെ ഭാവിയ്ക്കായുള്ള വെള്ളപൂശലുകൾ, ഭൂതകാലത്തിന്റെ ചുവരെഴുത്തുകൾ മായ്ച്ചു കളയാൻ മാത്രമല്ല, വർത്തമാനകാലത്തിലെ വികൃതചിത്രങ്ങൾ മറച്ചുവെക്കാനും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നതത്രേ.
- ഡോ : ഭാർഗവ റാം

https://m.facebook.com/story.php?story_fbid=3338429119717517&id=1770190876541357