മുകുള്‍ റോത്തഗി അറ്റോര്‍ണി ജനറലാകും, അടുത്ത മാസം ഒന്നിന് ചുമതലയേല്‍ക്കാന്‍ സാധ്യത
ന്യൂഡല്‍ഹി : മുകുള്‍ റോത്തഗിയെ അറ്റോര്‍ണി ജനറലായി നിയമിക്കും. കെ കെ വേണുഗോപാല്‍ തുടരാന്‍ താല്പര്യമില്ലെന്ന് അറിയിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അടുത്ത മാസം ഒന്നിന് മുകുള്‍ റോത്തഗി ചുമതലയേല്ക്കും എന്നാണ് സൂചന ജൂണ്‍ 29ന് കാലാവധി അവസാനിച്ച കെ കെ വേണുഗോപാല്‍ കേന്ദ്രസര്‍ക്കാ രിന്റെ അഭ്യര്‍ത്ഥന മാനിച്ച് അന്ന് സേവനം നീട്ടിയിരുന്നു. മുതിര്‍ന്ന അഭിഭാഷക നും മലയാളിയുമാണ് കെ കെ വേണുഗോപാല്‍. മൂന്നാം തവണയാണ് തൊണ്ണൂറ്റി യൊന്നുകാരനായ കെ കെ വേണുഗോപാലിന്റെ കാലാവധി അന്ന് നീട്ടി നല്‍കിയത്. നിയമോപദേഷ്ടാവ് കൂടിയായ അറ്റോര്‍ണി ജനറലാണ് നിര്‍ണ്ണായക കേസുകളില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് സുപ്രീംകോടതിയില്‍ ഹാജരാകുന്നത്.



Editor CoverStory


Comments (0)