കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന് ഗുരുതര പരിക്കേറ്റു.

കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന് ഗുരുതര പരിക്കേറ്റു.

തൃശൂര്‍: കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന് ഗുരുതര പരിക്കേറ്റു. തമിഴ്‌നാട് സ്വദേശി ശെല്‍വനാണ് പരിക്കേറ്റത്. ബസ് കാല്‍നടയാത്രക്കാരന്റെ കാലിലൂടെ കയറിയിറങ്ങി. തൃശൂര്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിന് സമീപത്ത് വെച്ച് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ശെല്‍വനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.