ചോറ്റാനിക്കര ക്ഷേത്രത്തില്‍ മകം ഉത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചോറ്റാനിക്കര : തീര്‍ഥാടന കേന്ദ്രമായ ചോറ്റാനിക്കര ക്ഷേത്രത്തില്‍ മകം ഉത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്യം അസിസ്റ്റന്റ് കമ്മീഷണര്‍ ബിജു ആര്‍ പിള്ള അറിയിച്ചു.ഉത്സവം ഈ മാസം 20 ന് കൊടിയേറും.26 നാണ് പ്രസിദ്ധമായ മകം തൊഴീല്‍.
ഉച്ചക്ക് 2 മുതല്‍ രാത്രി 10 വരെ മകം തൊഴില്‍ നടക്കും.ജില്ല ഭരണകൂടം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്,ചോറ്റാനിക്കര പഞ്ചായത്ത് ഭാരവാഹികള്‍ എന്നിവര്‍ സംയുകതമായി നടത്തിയ യോഗത്തില്‍ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മകം തൊഴില്‍ നടത്താല്‍ തീരുമാനിച്ചു. 60 നും 10 വയസ്സിനും ഇടയിലുള്ളവര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും പ്രവേശനം ഉണ്ടാകില്ല.
24 മണിക്കൂറിന് മുമ്പുള്ള ടെസ്റ്റ് റിപ്പോര്‍ട്ട് ഉണ്ടാകേണ്ടതാണ്.ഭക്തര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് പോലീസ് വാളണ്ടിയര്‍ന്മാര്‍,ദേവസ്വം ഉധ്യോഗസ്ഥരുടെയും നിര്‍ദേശങ്ങള്‍ പാലിക്കണം.
മകം ഉത്സവത്തിന്റെ ഭാഗമായി ഓരോ ദിവസവും ആറാട്ട് നടത്തുന്ന കിഴക്കേച്ചിറ,തെക്കേച്ചിറ,ഓണക്കുറ്റിച്ചിറ തുടങ്ങിയിടങ്ങളുടെ സുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
Comments (0)