ചട്ടം ലംഘിച്ച് KFC നൽകിയ കോടികൾ തിരിച്ചുപിടിക്കാനാകാതെ ആപ്പിലായി, ലോൺ സമ്പാദിച്ചത് ഉന്നതതല ഇടപെടലിലൂടെ

ചട്ടം ലംഘിച്ച് KFC നൽകിയ കോടികൾ തിരിച്ചുപിടിക്കാനാകാതെ ആപ്പിലായി, ലോൺ സമ്പാദിച്ചത് ഉന്നതതല ഇടപെടലിലൂടെ
ചട്ടം ലംഘിച്ച് KFC നൽകിയ കോടികൾ തിരിച്ചുപിടിക്കാനാകാതെ ആപ്പിലായി, ലോൺ സമ്പാദിച്ചത് ഉന്നതതല ഇടപെടലിലൂടെ
ചട്ടം ലംഘിച്ച് KFC നൽകിയ കോടികൾ തിരിച്ചുപിടിക്കാനാകാതെ ആപ്പിലായി, ലോൺ സമ്പാദിച്ചത് ഉന്നതതല ഇടപെടലിലൂടെ
തൃശൂർ: ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് ഉന്നതതല ഇടപെടലിലൂടെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ നൽകിയ കോടിക്കണക്കിന് വരുന്ന ലോൺ തുക തിരിച്ചുപിടിക്കാനാകാതെ വ്യവഹാരങ്ങളും തർക്കങ്ങളും ആയി തുടരുന്നു. അർഹതപ്പെട്ട സംരഭകർ കൃത്യമായ രേഖകൾ സമർപ്പിച്ചും ദീർഘവീക്ഷണത്തോടു കൂടിയ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ലക്ഷങ്ങൾ ലോണുകൾക്കായ് വർഷങ്ങളോളം ഓഫിസുകളായ ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പ് തേയുന്ന കഥകൾ ദൈനം ദിനം നമ്മുടെ നാട്ടിൽ കാണുമ്പോഴാണ്, ശരിയായ പ്രൊജക്റ്റ് അല്ലെന്നും ഇത് സർക്കാരിൻ്റെ പണം അടിച്ചുമാറ്റാനുള്ള സൂത്രപ്പണികളാണെന്നും ലോൺ സ്വീകരിക്കാൻ ഈ അപേക്ഷകൻ യോഗ്യനല്ലെന്നും ഡയറക്ടർ ബോർഡിലെ തന്നെ ഒരു മെമ്പർ ഒബ്ജക്ഷൻ നൽകിയിട്ടും അങ്ങ് തിരുവനന്തപുരത്തും ഞങ്ങൾക്ക് പിടിപാടുണ്ടെന്ന് കാണിച്ച് അന്നത്തെ സി.എം, ഡി, അവിടുന്ന് രണ്ട് ഉദ്യോഗസ്ഥരെ അപേക്ഷകൻ്റെ വീട്ടിലേക്ക് പറഞ്ഞ് വിട്ടു് കടലാസുകൾ ശരിയാക്കി. ലോൺ നൽകുകയാണുണ്ടായത്, അപേക്ഷകൻ 24 കോടി രൂപയുടെ പ്രൊജക്ടാണ് നൽകിയത്, അതിൻ്റെ 66.67 ശതമാനം ആയ 16 കോടിയാണ് ലോൺ അനുവദിക്കുന്നത്, അതിൻ്റെ 33.33 ശതമാനം ആയിട്ടുള്ള തുക ഗുണഭോക്താവ് (അപേക്ഷകൻ) സ്വന്തം കയ്യിൽ നിന്ന് പ്രൊജക്ടിന് വേണ്ടി ചിലവഴിച്ചിരിക്കണമെന്നാണ് ചട്ടമെന്നിരിക്കെ നാളിതുവരെ ഒരു നയാ പൈസ പോലും പദ്ധതിയുടെ ഉടമസ്ഥർ ഇതിന് വേണ്ടി ചിലവഴിച്ചിട്ടില്ല, അതായത് ഗുണഭോക്തൃവിഹിതം പോലും നൽകാതെ KFC നൽകിയ ലോൺ തുക മാത്രം ഉപയോഗിച്ച് പ്രൊജക്റ്റ് പൂർത്തിയാക്കാമെന്നാണ് ഇവർ ഇവിടെ സ്വീകരിച്ച നിലപാടു്, അതു മാത്രമല്ല പ്രൊജക്ട് ഏറ്റെടുത്ത് നടത്തുന്ന കരാറുകാരന് നാളിതുവരെ ഒരു നയാ പൈസ പോലും കൊടുക്കാത്തതുമായ് ബന്ധപ്പെട്ട് കോടതികളിലും വ്യവഹാരങ്ങൾ നടക്കുന്നു എന്നറിയുന്നു, അതായത് സർവവിധ തട്ടിപ്പുകളും കുതന്ത്രങ്ങളും ഒരുക്കി കയ്യിൽ നിന്ന് നയാ പൈസ ചിലവാക്കാതെ സർക്കാരിനെയും അതുമായ് ബന്ധപ്പെട്ടവരെയും കബളിപ്പിക്കുക എന്ന ലക്ഷ്യം മാത്രം അല്ലാതെ ഒരു പദ്ധതി വിജയകരമായ് നടപ്പാക്കുക എന്നതല്ലായിരുന്നു ഇവരുടെ ലക്ഷ്യം, ഇതെല്ലാം അറിഞ്ഞു കൊണ്ട് എല്ലാ തട്ടിപ്പുകൾക്കും KFC യിലെ ചില ഉദ്യോഗസ്ഥർ കൂട്ടു. നില്ക്കുകയായിരുന്നു.തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, ദിലീപ് വലിയപറമ്പിൽ കറുപ്പൻസൺസ് ഹോട്ടൽ പ്രെവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് അനധികൃതമായി KFC ലോൺ നൽകി തിരിച്ചുപിടിക്കാൻ പറ്റാതെ കോടതി വ്യവഹാരങ്ങളുമായി നടക്കേണ്ട അവസ്ഥ വന്നിരിക്കുന്നത്.എന്നാൽ ലോൺ നൽകുമ്പോൾ നൽകുന്ന തുക തിരിച്ചുപിടിക്കാമെന്ന ഉറപ്പും പദ്ധതി കൃത്യമായി നടപ്പു വരുത്തുന്നുമുണ്ടോ, പദ്ധതി തദ്ദേശഭരണ സംവിധാനങ്ങളുടെ നിയമങ്ങൾ പാലിച്ചിട്ടാണോ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നു കുടിKFC ഉറപ്പു വരുത്തിയിട്ടില്ല എന്ന് മനസിലാക്കുന്നു., പഞ്ചായത്തിൽ നിന്നും ഈ പ്രൊജക്റ്റിൻ്റെ ഭാഗമായുള്ള ബിൽഡിങ്ങിൻ്റെ അപ്രൂവൽ വാങ്ങുന്നത് 5 സ്റ്റാർ ഹോട്ടലിന് വേണ്ടിയാണെന്ന് കാണിച്ചായിരുന്നു.എന്നാ ലിയാൾ ടൗൺ പ്ലാനറുടെ കാര്യാലയത്തിൽ നിന്നും ലഭിച്ച അനുമതിക്ക് വിരുദ്ധമായാണ് പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ച് നിർമിതികൾ നടത്തിയിരിക്കുന്നത് അത് കൂടാതെ ഈ അനധികൃത നിർമിതിയിൽ രണ്ട് മൾട്ടിപ്ലസ് തിയറ്ററുകളും, നിർമാണങ്ങളുടെ പുരോഗതിക്കനുസരിച്ച് കൃത്യമായ ഇടവേളകളിൽ ചട്ടപ്രകാരം സമയാസമയങ്ങളിൽ ഗുണഭോക്താവിൻ്റെ വിഹിതവും നിർമിതികളിൽ നടക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തിയിട്ടേ സമയബന്ധിതമായ്തുക അനുവദിക്കാവു എന്ന നിയമം ഇവർക്ക് വേണ്ടി മാറ്റി എഴുതിയിരിക്കയാണ് KFC അധികൃതർ, എന്നാൽ ഈ പദ്ധതിയിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ച വന്നാൽ പണം പൊതുജനത്തിൻ്റെ പണമാണെന്നു കണ്ട് തിരിച്ചുപിടിക്കാമെന്ന് വിചാരിച്ചാൽ ഇതിനായ് കൊളാറ്റിൽ സെക്യൂരിറ്റിയായ് നൽകിയ ഭൂമിയാകട്ടെ പാപ്പിനിവട്ടം സഹകരണ ബാങ്കുകാർ അവിടുന്ന് എടുത്ത ലോൺ തിരിച്ചടക്കാത്തതിനാൽ കൈക്കലാക്കിയിരിക്കയാണ്, അപ്പോൾ എങ്ങനെയാണ് ഒരു ഭൂമിയുടെ മുകളിൽ സഹകരണ ബാങ്കും, കേരള ഫിനാൻഷ്യൽ കോർപ്പറേഷനും ലോൺ നൽകും എന്നുള്ള ചോദ്യത്തിന്, രണ്ട് ഉദ്യോഗസ്ഥൻമാർ അപേക്ഷകൻ്റെ വീട്ടിൽ ചെന്ന് കടലാസ് പണിയെല്ലാം ചെയ്തു കൊടുത്ത് എല്ലാം ശരിയാക്കി എന്നതിലുണ്ട് ഉത്തരം