മോഡലുകളുടെ ദാരുണ മരണം, കൊച്ചിൻ കോളേജിലെ HRD വനിത ദുബൈയിലേക്ക് മുങ്ങിയതെന്തിന് ??
കൊച്ചി: മോഡലുകളുടെ അതിദാരുണമായ റോഡപകടത്തെ തുടർന്ന് ഹോട്ടലിൻ്റെ കാർ പാർക്കിംഗ് ഏരിയയുടെ സി.സി.ടി.വി :ദൃശ്യങ്ങൾ മുക്കിയതിനെ തുടർന്ന് റോയിയുടെ സഹോദരൻ ചെയർമാനായിട്ടുള്ള കൊച്ചിൻ കോളേജിലെ HRD ചുമതലയുള്ള യുവതി സംഭവ ശേഷം ദുബൈയിലേക്ക് മുങ്ങിയതിൽ ദുരൂഹത വർദ്ധിക്കുന്നു.ഇവർക്ക് കൊച്ചിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനും, ഹോട്ടലിലെ സ്ഥിരം സന്ദർശകരും തമ്മിലുണ്ടായിരുന്ന ബന്ധം ഈ ഒളിച്ചോട്ടത്തെ സംശയത്തിൻ്റെ മുനയിലേക്ക് കൊണ്ട് വരുന്നു. ഒന്നുകിൽ ഹാർഡ് ഡിസ്ക് ദുബൈയിലേക്ക് കടന്നിരിക്കാം അല്ലെങ്കിൽ പോലിസ് ഉദ്യോഗസ്ഥർക്ക് ഹോട്ടലുമായുള്ള കൂട്ടുകച്ചവടംപുറം ലോകം അറിയാതിരിക്കാനായിരിക്കും കൊച്ചിയിലെ പല ബാറുകളും കച്ചവടമില്ലാതെ പൂട്ടി കെട്ടിയിരിക്കുമ്പോൾ ഈ ഹോട്ടൽ എന്നും തിരക്കിലായിരുന്നു.മദ്യത്തിന് പുറമെ വൻ പുലികളുടെ വിഹാര രംഗമായിരുന്നു. ഈ ഹോട്ടൽ, ചില പോലീസ് ഉദ്യോഗസ്ഥർ ഇവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നത് ഒളിച്ചു വച്ചിരിക്കുന്ന ഹാർഡ് ഡിസ്ക് വെളിച്ചം കണ്ടാൽ തങ്ങളും കുടുങ്ങുമെന്നുള്ളതുകൊണ്ടാണ് .
Comments (0)