മലയാറ്റൂർ നക്ഷത്ര തടാക കാർണിവലിൽ, കല്ലുകടിയോ?

കാലടി: അന്താരാഷ്ട്രാ ടൂറിസം മാപ്പിൽ സ്ഥാനം പിടിച്ചിട്ടുള്ള മലയാറ്റൂർ തീർത്ഥാടന കേന്ദ്രത്തിന് സമീപം മലയാറ്റൂർ മണപ്പാട്ട് ചിറയിൽ ഒരുക്കിയിട്ടുള്ള നക്ഷത്ര കാർണിവലിൽ തടാകത്തിൻ്റെ വികസനത്തിനും, ടൂറിസം ലക്ഷ്യമിട്ടു് പല പദ്ധതികളും അടിസ്ഥാന തലത്തിൽ തുടങ്ങി വച്ചവരെയും ഇതിന് മുൻകൈയെടുത്ത തദ്ദേശീയരെയും ഒഴിവാക്കി തികച്ചും കച്ചവട താത്പര്യത്തോടെ പുതിയ പല പദ്ധതികളുമായി വന്ന കുത്തക വ്യവസായിയുടെയും സ്വന്തക്കാരുടെയും നടപടികളിലും കാർണിവൽ സ്വന്തം സ്ഥാപനങ്ങളുടെ വളർച്ചക്ക് വേണ്ടി നടത്തുന്നവരുടെയും നടപടികളെയാണ് ചിലർ എതിർക്കുന്നത്, പേരിന് മാത്രം ടൂറിസം ഡിപ്പാർട്ട്മെൻ്റിന് പ്രാതിനിധ്യവും മറ്റു് എല്ലാ കാര്യങ്ങളും മൾട്ടി വ്യവസായ ഗ്രൂപ്പിൻ്റെ തു മാത്രമായി ഒതുങ്ങിയത്, നാട്ടിലെ പലരെയും ഒഴിവാക്കി കൊണ്ടാണെന്ന് ആരോപണമുണ്ട് പഞ്ചായത്തിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നപ്പോൾ തദ്ദേശീയർക്ക് പൂർണമായും ഇതിൽ പങ്കാളിത്തമുണ്ടായിരുന്നു. തുടക്കത്തിൽ തന്നെ തടാകത്തിലെക്ക് വിനോദ സഞ്ചാരത്തിനായ് കൊണ്ട് വന്ന ബോട്ടുകളുടെ ഗുണമേന്മ കളിലും സുരക്ഷിതത്വത്തിലും സംശയമുണ്ടെന്ന ആരോപണത്തോടൊപ്പം ഇതിനായ് ടൂറിസം ഡിപ്പാർട്ട്മെൻ്റിൽ നിന്നും വനം വകുപ്പിൽ നിന്നും അനുമതികൾ സമ്പാദിച്ചത് വളഞ്ഞ വഴിയിലൂടെ ആണെന്നും ആരോപണമുണ്ട്, തടാകം സർക്കാരിൻ്റെ താണെങ്കിലും, കാർണിവൽ സർവ്വ മതസ്ഥരുടെയും ദേശത്തിൻ്റെതും ആണെന്നുള്ളതിനപ്പുറം ഒരു പ്രത്യേക മതത്തിൻ്റെ മാത്രം ചടങ്ങുകളും ആഘാഷങ്ങളും ആയി തീർന്നിട്ടുണ്ട്. എന്നതെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ വർഗീയ വാദികൾ എന്ന് പറഞ്ഞ് ഒറ്റപ്പെടുത്തുമെന്ന് ഉറപ്പാണ്, എങ്കിലും മലയാറ്റൂർ നിവാസികൾ ഈ ആഘോഷങ്ങളെ ഒരേ മനസോടെയാണ് വരവേൽകുന്നത് പക്ഷെ പുതിയതായി ഈ നാടിൻ്റെ ആഘോഷത്തെ ഹൈജാക്ക് ചെയ്ത് വ്യവസായവൽക്കരിച്ച് നാട്ടിലെ പരമ്പരാഗത കുടുംബങ്ങളെയും ഈ ആഘോഷങ്ങൾ തുടങ്ങി വചവരെയും അവഗണിക്കുന്നതും ഒഴിവാക്കുന്നതും കാർണിവലിൻ്റെ ശോഭ കെടുത്തുന്നത് തന്നെയായിരിക്കും