കേരളത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധികളായ് വരേണ്ട സുപ്രധാന സ്ഥാനങ്ങൾ കയ്യടക്കിയിരിക്കുന്നത് കോൺഗ്രസ്സ്കാരും കമ്യൂണിസ്റ്റുകാരും, നിസ്സഹായരായി ബി.ജെ.പി.ക്കാർ, പാർട്ടിയിൽ കലാപം ഉയരുന്നു.

കൊച്ചി: കേരളത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധികളായ് സാധാരണ നിലയിൽ നിയമിക്കപ്പെടുന്നത് അതാത്കാലത്ത് കേന്ദ്രം ഭരിക്കുന്ന പാർട്ടി തീരുമാനിക്കുന്നവരാണ്, എന്നാൽ ഇപ്പോഴും കഴിഞ്ഞ കാലയളവിലും കേന്ദ്രം ഭരിച്ച ബി.ജെ.പി സർക്കാരിന്റെ പ്രതിനിധികളായ് സുപ്രധാന തസ്തികകളിൽ കമ്യുണിസ്റ്റ്കാരും കോൺഗ്രസ്സുകാരും' സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്റെ മകളെ നിയമിച്ചത് രണ്ടായിരത്തി പതിനേഴിൽ ബി.എസ് എൻ എല്ലിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും പ്രതിനിധിയായ് 'ഈ നിയമനം ജനശക്തി പാർട്ടിയുടെ രാംവിലാസ് പാസ്വാന്റെ ഓഫീസിൽ കൂടിയായിരുന്നു. കുമ്മനം ആയിരുന്നു.പാർട്ടിയുടെ സിക്രട്ടറി എങ്കിലും നിയമകാര്യങ്ങളിൽ പ്രധാനിയായ ശ്രീധരൻപിള്ള അറിയാതെ ഇത് നടക്കുകയില്ല, അഥവാ വൈകിയാണറിഞ്ഞതെങ്കിലും അത് തിരുത്താൻ പിള്ള തയ്യാറാകാത്തത് ചില താത്പര്യങ്ങളുടെ പുറത്താണന്ന് പാർട്ടിയിൽ സംസാരമുണ്ട്, ബിനോയ് വിശ്വത്തിന്റെ മകളുടെ ഭർതൃപിതാവ് പി.സി മോഹനൻ കേന്ദ്ര സർക്കാരിന്റെ സ്റ്റാറ്റിറ്റിക്സ് വിഭാഗത്തിലെ ഉന്നതനായിരുന്നു. ഇയാളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി.യെ, പ്രതിസന്ധിയിലാക്കിയ തൊഴിലില്ലായ്മ വിവാദത്തിന്റെ സൃഷ്ടാവ്വ് കോൺഗ്രസിന് വേണ്ടി ഈ അജണ്ട രാജ്യമാകമാനം ചർച്ച ചെയ്യിപ്പിച്ചത് ഇദ്ദേഹം തന്നെയാണ്, കോൺഗ്രസ്സിന്റെ ഭരണകാലത്ത് പാർട്ടിയുടെ സ്വന്തം ആളായ കേരളത്തിന്റെ അസ്വക്കറ്റ് ജനറലായ ശ്രീ ദണ്ഡപാണിയുടെ മകളായ മിലുഭണ്ഡപാണി ഇപ്പോഴും കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായ് തുടരുന്നത് ഹൈക്കോടതിയുമായ് വളരെ അടുപ്പമുള്ള ബി.ജെ.പി നേതാവ് ശ്രീധരപ്പിള്ള അറിയാഞട്ടല്ല,, കൊച്ചി ആസ്ഥാനമായി കലൂരിൽ ഉളള കേന്ദ്ര ട്രൈബൂണലിൽ പ്രധാന തസ്തിക കയ്യാളുന്നത് ഒരു കോൺഗ്രസ് കാരനും ക്രിസ്ത്യാനിയും എല്ലാ കാലവും ബി.ജെ.പി, പ്രവർത്തകരെ ദ്രോഹിച്ചിട്ടുള്ള ആളുമാണ്. ഇദ്ദേഹത്തിന്റെ നിയമനത്തിന് കോടി കണക്കിന് രൂപ എറണാകുളത്തെ ബി.ജെ.പി സംസ്ഥാന നേതാവ് വാങ്ങിയതുമായ് ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ശബ്ദ സന്ദേശം ഇപ്പോഴും ഓടിക്കളിക്കുന്നുണ്ട്, കൊച്ചി കപ്പൽശാലയുടെ ഭരണാധികാരം കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കാണെങ്കിലും അവിടെ ശുപാർശ നടപ്പിലാക്കാനും പുതിയ ആളുകളെ ജോലിക്കെടുക്കാനും സി.പി.എം. ജില്ലാ സെക്രട്ടറിയുടെ കത്തു വേണം, തദ്ദേശഭരണ സംവിധാനത്തിൽ ബി.ജെ.പിക്ക് വേണ്ടി മൽസരിച സ്ഥാനാർത്ഥിയുടെ മകന് അവിടെ ജോലി നൽകിയത് സി.പി.എം ജില്ലാ സിക്രട്ടറിയാണ് 'ബി.ജെപി നേതാക്കാർ മാർ വെറും, ഉണ്ണാക്കൻമാരായ്, തേച്ച വെള്ളയും കറിയും ഇട്ട് നടക്കുകയല്ലാതെ, സാധാരണ പ്രവർത്തകർക് ഒരു ഗുണവും ഇല്ലാതെ അമ്പലവും ശബരിമലയും പറഞ്ഞ് പ്രവർത്തകരെ ഇപ്പോഴും കബളിപ്പിച്ച് നടക്കുന്നതിൽ പാർട്ടിയിൽ കലാപ കൊടി ഉയർന്നു കഴിഞ്ഞു, എന്തു ചോദിച്ചാലും എല്ലാം ആർ എസ് എസ്, തീരുമാനിക്കുമെന്നാണ് നേതൃത്വം പറയുന്നതെങ്കിലും അവർ സുഖലോലുപരായ്, ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നുണ്ട് സാധാരണ പ്രവർത്തകർ പെരുവഴിയിലും.