ജപ്പാനിലേക്ക് വ്യാജ വിസ തട്ടിപ്പ് 'വിസ 4 വർക്ക് ' എന്ന സ്ഥാപനത്തിനെതിരെ പരാതി

ജപ്പാനിലേക്ക് വ്യാജ വിസ തട്ടിപ്പ് 'വിസ 4 വർക്ക് ' എന്ന സ്ഥാപനത്തിനെതിരെ പരാതി

കൊച്ചി: വളഞ്ഞമ്പലം ക്ഷേത്രത്തിന് എതിർവശത്ത് ഐശ്വര്യ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന 'വിസ 4 വർക്ക്' എന്ന ട്രാവൽസ് റിക്രൂട്ടിംഗ് ഏജൻസി ജപ്പാനിലേക്ക് ജോലിക്കായ് യുവാക്കളെ കൊണ്ടുപോകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ കൈക്കലാക്കുകയും അവർക്ക് വ്യാജ വിസ നൽകുകയും ചെയ്തതായി പരാതി. ഏകദേശം 20 പേരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി കബളിപ്പിക്കുകയായിരുന്നു. സോമൻ എന്നയാൾ നടത്തുന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രണ്ട് സ്ത്രീകളാണ് ഉദ്യോഗാർത്ഥികളെ കപട വാഗ്ദാനങ്ങൾ നൽകി സാമ്പത്തിക തട്ടിപ്പിന് സഹായം നൽകുന്നത് നഗരത്തിലെ ഗുണ്ടാ മാഫിയകളുടെ ശക്തമായ പിന്തുണ ഈ സ്ഥാപനത്തിന്നുള്ളതിനാൽ കബളിപ്പിക്കപ്പെട്ടവർ ഈ ഓഫിസിൽ കൊടുത്ത പൈസ തിരികെ ചോദിക്കാൻ ചെല്ലാറില്ല നഗരത്തിലെ പ്രധാനപ്പെട്ട പോലിസ് ഓഫിസർമാർക്ക് വിസ ഫോർ വർക്ക് എന്ന സ്ഥാപനത്തിൽ ഉടമസ്ഥാവകാശുണ്ടെന്നും ഉദ്യോഗാർത്ഥികളോട് സോമൻ അവകാശപ്പെടാറുണ്ട്, ഇവർക്കെതിരെ വാർത്ത കൊടുക്കുന്ന മാധ്യമ പ്രവർത്തകരെ ഗുണ്ടകളെ ഉപയോഗിച്ച് മർദിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്, കുറച്ച് കാലം മുൻപ് കുറെയധികം നേഴ്സുമാരെ വിദ്ദേശത്ത് കൊണ്ട് പോകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയതിനെതിരെയും ഇവർക്കെതിരെ പരാതി ഉള്ളതാണ്.