എൻ.ഡി.എ നേതാവും സുഹൃത്തും അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ പോലീസ് അന്വേഷണം നിഷ്‌ക്രിയം; കോടതി ഉത്തരവ് പോലീസിന് പുല്ലുവില
പെരുമ്പാവൂർ: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ കേരളത്തിലെ സഖ്യകക്ഷിയായ കേരള കോൺഗ്രസ് പി.സി.തോമസ് വിഭാഗം നേതാവും അങ്കമാലി നിയമസഭാ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച പി.ജെ ബാബുവും സുഹൃത്തും കോട്ടയം വെള്ളൂർ സ്വദേശിയും ആഫ്രിക്കയിൽ ബിസിനസ് നടത്തുന്നു എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന ചെല്ലിമറ്റം വീട്ടിൽ സാം തോമസും ചേർന്ന് നടത്തിയ അരക്കോടിയിലെ റെവരുന്ന സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് സ്വകാര്യ അന്യായം വഴി അന്വേഷണത്തിനായി കോടതി ഉത്തരവുകൾ വാങ്ങിയിട്ട് പോലും പോലീസ് തെളിവുകളില്ലെന്ന് പഞ്ഞ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നില്ല എന്ന് തട്ടിപ്പിനിരയായ പെരുമ്പാവൂർ സ്വദേശി അൻസാർ.
പ്രവാസിയായിരുന്ന അൻസാർ നാട്ടിൽ വന്ന് എന്തെങ്കിലും തൊഴിൽ തുടങ്ങണമെന്ന് തന്റെ ബന്ധുവിനോട് അഭിപ്രായപ്പെട്ടപ്പോൾ ബന്ധുവിന്റെ പരിചയക്കാരനും രാഷ്ട്രീയ നേതാവുമായ ബാബു തന്റെ ബന്ധു.വും സുഹൃത്തമായ സാം തോമസിനെ വിളിച്ച് ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് അൻസാറിന്റെ കയ്യിൽ നിന്ന് പല ആവശ്യം പറഞ്ഞ് തുക വാങ്ങുകയും വിശ്വാസം ഉറപ്പാക്കാൻ അൻസാറിനെ അഫ്രിക്കയിൽ കൊണ്ട് പോയ് താമസിപ്പിക്കകയും അവിടെ ഉപേക്ഷിച്ചു പോരുകയും ചെയ്തു. പണം നൽകിയതിന്റെയും ഉടമ്പടികളുടെ രേഖകളും ഫോൺ സന്ദേശങ്ങളുടെ വിവരങ്ങളും പോലിസിന് നൽകിയിട്ടും തെളിവുകൾ ഇല്ലെന്ന് പറഞ്ഞ് കേസെടുക്കാത്തത് ബി.ജെ.പി നേതാക്കൻമാരുടെ ശക്തമായ ഇടപെടലാണെന് അൻവർ ആരോപിക്കുന്നു.
ലോക് ഡൗണിന് മുമ്പ് സാം, ഇടക്കിടെ നാട്ടിൽ വന്ന് ബാബുവിനെ സന്ദർശിച്ചിട്ടും പരാതിയുടെ അടിസ്ഥാനത്തിൽ സാമിനെ പോലിസ് തൊടാൻ പോലും തയ്യാറാകുന്നില്ല. സാമിന്റെ എറണാകുളത്തുള്ള ഒരു കുട്ടുകാരനെയും ബാബുവിനെയും പോലിസ് ചോദ്യം ചെയ്താൽ സാം എവിടുണ്ടെന്നറിയാം. ബാങ്കിൽ നിന്നും വിട് പണയം വച്ച് ബിസിനസിൽ മുടക്കാൻ സാം വാങ്ങിയ രൂപ തിരിച്ചടക്കാൻ കഴിയാത്തതുകൊണ്ട് സ്വന്തം വീട് നഷ്ടപ്പെട്ട അവസ്ഥയിലാണ് അൻസാർ.
കുട്ടുകാരിൽ നിന്ന് വാങ്ങി സാമിന് കൊടുത്തതുക തിരിച്ച്‌നൽകാൻ കഴിയാത്തതിൽ കുടുംബം ആത്മഹത്യയുടെ വക്കിലാണ്. ബാബുവിന്റെ രാഷ്ടീയ ഇടപെടലാണ് കേസ് അന്വേഷിക്കാൻ പോലും പോലിസ്തയ്യാറാകാത്തതെന്ന് അൻസാറും കുടുംബവും വിശ്വസിക്കുന്നു.
Comments (0)