ചിറ്റൂര്‍ സ്പിരിറ്റ് കേസ് : മുഖ്യ സൂത്രധാരന്‍ എക്സെെസ് പിടിയില്‍
എക്സൈസ് ക്രെെം ബ്രാഞ്ച് അന്വേഷിച്ചു വരുന്ന , ചിറ്റൂര്‍എക്സൈസ് റേഞ്ച് ആഫീസിലെ , അബ്കാരി സി ആര്‍ 46/2022 നമ്പര്‍ സ്പിരിറ്റ് കേസിലെ മുഖ്യ സൂത്രധാരനായ തൃശ്ശൂര്‍ ജില്ല, മുകുന്ദപുരം താലൂക്ക്, പുത്തന്‍ ചിറ വില്ലേജ്, പുത്തന്‍ ചിറ കരയില്‍ പുളിക്കല്‍ വീട്ടില്‍ രാജന്‍ മകന്‍ വിദ്യാധരന്‍ (52/2022)അറസ്റ്റിലായി. 10.4.2022 ചിറ്റൂര്‍ അഞ്ചാം മെെല്‍ പഴയ സെയില്‍ ടാക്സ് ചെക്ക് പോസ്റ്റിന് സമീപം വച്ച് 960 സ്പിരിറ്റുമായി രണ്ടു പേരെ എക്സെെസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മംഗലാപുരത്ത് നിന്നും പണം മുടക്കി സ്പിരിറ്റ് ഇടപാടു നടത്തി കേരളത്തില്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന മാഫിയയിലെ പ്രധാനിയാണ് അറസ്റ്റിലായ വിദ്യാധരന്‍ . ഇതോടെ ഈ കേസില്‍ അറസ്റ്റ് ചെയ്യുന്ന പ്രതികളുടെ എണ്ണം നാലായി. എക്സെെസ് ക്രെെം ബ്രാഞ്ച് ജോയിന്റ് എക്സെെസ് കമ്മീഷണര്‍ ശ്രീ ടി എ അശോക് കുമാറിന്റെ മേല്‍ നോട്ടത്തില്‍ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് എക്സെെസ് കമ്മീഷണര്‍ ശ്രീ മജു ടി എം ന്റെ നേതൃത്വത്തിലുളള സംഘമാണ് 11.07.2022 ന് പ്രതിയെ അറസ്റ്റ് ചെയ്ത്. അസിസ്റ്റന്റ് കമ്മീഷണറെ കൂടാതെ സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ കെ വി സദയകുമാര്‍ , പ്രിവന്റീവ് ഓഫീസര്‍മാരായ ടി എം വിനോദ്, സാലിഹ് കെ, ബാബു വി. സിവില്‍ എക്സെെസ് ഓഫീസര്‍ പ്രശാേഭ് എന്നിവരും ക്രെെം ബ്രാഞ്ച് സംഘത്തിലുണ്ടായിരുന്നു. ബഹു. ചിറ്റൂര്‍ JFCM കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.
Comments (0)