കൊല്ലത്തെ ബീഗം, കൊല്ലപ്പെട്ടുവോ,? അതോ തമിഴ്നാട്ടിൽ കൊണ്ട് വിറ്റ് തുലച്ചുവോ?

കൊല്ലത്തെ ബീഗം, കൊല്ലപ്പെട്ടുവോ,? അതോ തമിഴ്നാട്ടിൽ കൊണ്ട് വിറ്റ് തുലച്ചുവോ?
തിരു: കൊല്ലം സ്വദേശിയും കേരളത്തിലേക്ക് നിരവധി ആനകളെ നിയമപരവും അതിൻ്റെ മറവിൽ അനധികൃതവുമായി കടത്തികൊണ്ടുവരികയും ചില വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അത്രയും വേണ്ടപ്പെട്ടവനുമായ ആളുടെ ബീഗം എന്ന പിടിയാനയെ തമിഴ്നാട്ടിലെക്ക് ഉത്സവ എഴുന്നള്ളിപ്പിനെന്ന പേരിൽ അതിർത്തി കടത്തികൊണ്ട് പോയ് കാണാമറയത്താക്കിയിട്ടും നാളിതുവരെയായ് കേരളത്തിലേക്ക് തിരിച്ചെത്തിച്ചില്ല എന്ന് മാത്രമല്ല അതിനെ കുറിച്ച് വനം വകുപ്പ് ഒരന്വേഷണവും നടത്തിയില്ല എന്ന് ഉദ്യോഗസ്ഥർ ചില താത്പര്യങ്ങളുടെ പേരിൽ ഈ ആന കടത്തിനെ കണ്ണടച്ച് ഇരുട്ടാക്കുകയും ചെയ്യുന്നു., നിശ്ചിത ദിവസത്തേക്ക് പ്രത്യേക ആവശ്യങ്ങൾക്കായ് അതിർത്തി കടത്തികൊണ്ടു് പോകാൻ അനുവാദം നൽകിയ ഉദ്യോഗസ്ഥനെ വേണ്ട വിധം കണ്ടതിനാൽ അതിനെ കുറിചെല്ലാം സ്വയം മറവിരോഗം സംഭവിപ്പിച്ചിരിക്കയാണ്, കേവലം പത്ത് ദിവസത്തേക്ക് മാത്രമേ ഈ ആനയെ ഉത്സവാവശ്യത്തിന് കൊണ്ട് പോകാൻ അനുമതി നൽകിയിരുന്നത് പത്ത് ദിവസം കഴിഞ്ഞ് ഈ ആന തിരിച്ചെത്തിയോ, അതോ, ചെരിഞ്ഞോ, വില വാങ്ങി കൈമാറിയോ എന്നൊന്നും കേരള വനംവകുപ്പിൻ്റെ കയ്യിൽ ഒരു രേഖയുമില്ല, രേഖകൾ പ്രകാരം കൊല്ലം ജില്ലയിലെ കാവേരിയുടെ ഉടമസ്ഥതയിലുള്ള ആനയെ 13 വർഷമായി കാണാതായിട്ടും വകുപ്പിന് ഒരു കുലുക്കവുമില്ല, ഇതിൽ നിന്ന് മനസിലാകുന്നത് നിലവിൽ സർക്കാരിൻ്റെ കയ്യിലുള്ള നാട്ടാനകളുടെ കണക്കുകൾ എത്രമാത്രം കള്ളത്തരങ്ങളാൽ സമ്പന്നമാണെന്നും കള്ളത്തരങ്ങൾ നിറഞ്ഞ കുറിമാനമാണെന്നും പകൽ പോലെ വ്യക്തമാകുന്നതാണ് ഇത്തരം സംഭവങ്ങൾ, വനം വകുപ്പ് ഇക്കാര്യത്തിൽ വസ്തു നിഷ്ടമായ ഒരന്വേഷണം നടത്തിയാൽ ആനക്കടത്ത് മാഫിയയും ചീഫ് വൈൽഡ് വാർഡൻ മുതൽ ഡി.എഫ് ഒ മാരും റെയ്ഞ്ചർ ഉൾപ്പെടെയുള്ളവരും ആനകളുടെ പേരിൽ വെള്ളാനകളായ ഉദ്യോഗസ്ഥരുടെയും ആന കടത്തുമാഫിയകളുടെയും കൊള്ളയടിക്കലിൻ്റെ കാണാപുറങ്ങൾ കവർ സ്റ്റോറി ന്യൂസ് പരമ്പര ഉടൻ പുറത്ത് വിടുന്നു