അങ്കമാലി: കരയാംപറമ്പ് ഏഴാറ്റു മുഖം റോഡിൽ റേഷൻ കട ജംഗ്ഷനോട് ചേർന്ന് പ്രവർത്തിക്കുന്ന സുരക്ഷ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൻ്റെ പ്രവർത്തനം മൂലം അന്തരീക്ഷ മലിനികരണവും സമീപവാസികൾക്ക് അസ്വസ്ഥതയുണ്ടാകുന്ന രീതിയിലുള്ള പ്രവർത്തനം നടത്തുന്നതുമായ സാഹചര്യം സൃഷ്ടിച്ചതിനോടൊപ്പം ആ ഭാഗത്ത് നിന്നുള്ള മഴവെള്ളം നീരൊഴുക്ക് തൊട്ടടുത്ത വീടിനെയും വീട്ടുകാരെയും അപകടത്തിലാക്കി കൊണ്ടുള്ള നടപടിയിൽ പ്രതിക്ഷേധിച്ച വീട്ടിലെ സ്ത്രീകളെ അടക്കം തല്ലി ചതക്കുകയും അവരുടെ ഉപജീവനമാർഗമായ ചെറുകിട വ്യാപാര സ്ഥാപനത്തെ തല്ലിത്തകർത്ത വിഷയം പൊതു സമൂഹം ഏറ്റെടുത്തെങ്കിലും മധ്യസ്ഥരായി വന്നവർ കമ്പനിയുമയുടെ പക്ഷം ചേർന്ന് ദുരന്തബാധിതരെ കബളിപ്പിക്കുന്നതായ് ആക്ഷേപമുയരുന്നു, നാട്ടിലെ ചില പൗര പ്രമുഖരും, 'ആം ആദ്മി, കോൺഗ്രസ്, ബി.ജെ, പി.കമ്യൂണിസ്റ്റ് മുതലായവരെല്ലാം ദുരിതബാധിതരോടൊപ്പം പ്രത്യക്ഷത്തിൽ നിൽക്കുന്നുണ്ടെങ്കിലും പ്രശ്നങ്ങൾ അതേപടി തന്നെ നിലനില്ക്കുകയാണ്, അടി കൊണ്ടവനും ജീവിതോ ബാധി നഷടപ്പെട്ടവനെയും സംരക്ഷിക്കാതെ കമ്പനിയുടെ മഹാത്മ്യം വിളമ്പി സ്ഥാപന സംരക്ഷണം എന്ന തീരുമാനത്തിൽ കാര്യങ്ങൾ എത്തി നില്ക്കുന്നു എന്നാണാരോപണം ഇതിൽ ആം ആദ്മി, ബി.ജെ.പി: മുതലായ കക്ഷികൾ മാത്രമേ നിലപാടുകളുമായി മുന്നോട്ട് പോകുന്നുള്ളു എന്നാണ് നിഷ്പക്ഷമതികളായ നാട്ടുകാരുടെ അഭിപ്രായം, എന്നാൽ സ്ഥാപന ഉടമ പറയുന്നത് ഒരു കമ്പനിയുടമ എന്ന നിലക്ക് സ്ഥാപനത്തിൻ്റെ പ്രവർത്തനത്തിനാവശ്യമായ എല്ലാ ലൈസൻസുകളും തങ്ങളുടെ പക്കലുണ്ടെന്നും സമരം ചെയ്യുന്നവർ ചെയ്യട്ടെ കമ്പനിയുടെ പ്രവർത്തനം ആരെങ്കിലും തടയാൻ വന്നാൽ ഏതറ്റം വരെ പോയും അതിന് തടയിടും എന്ന നിലപാടിലാ ണ് ഈ വിഷയത്തിൽ, ദുരിതബാധിതരായ നാട്ടുകാരാണോ, കപട മുഖം മൂടിയണിഞ്ഞ രാഷ്ട്രീയക്കാരാണോ, സംഘർഷം കൈമുതലായുള്ള സ്ഥാപനമാണൊ വിജയിക്കുക എന്ന് നിരീക്ഷിക്കുകയാണ് മൂക്കന്നൂർ നിവാസികൾ.
Comments (0)