മാധ്യമ പ്രവർത്തകർക്ക് നേരെ അക്രമം,, ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ് പ്രതിഷേധിച്ചു
കൊച്ചി:, കേരളത്തിൽ സ്വതന്ത്രമാധ്യമ പ്രവർത്തനങ്ങള്‍ക്ക് വിഘാതമായി നില്ക്കുന്ന ക്രിമിനൽ ഗുണ്ടാ മാഫിയകൾക്കെതിരെ സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും, മാധ്യമ പ്രവർത്തകർ ഗുണ്ടകളാലും, ദുരുഹ അപകടങ്ങളിലും പെട്ട് മരണപ്പെടുന്ന സാഹചര്യം അനുദിനം വർധിച്ചു വരുന്നതിലും ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡിൻ്റെ സംസ്ഥാനകമ്മറ്റി കൂടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി,, രണ്ട് മാധ്യമ പ്രവർത്തകർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റിട്ടും, സർക്കാർ കൃത്യമായ നടപടികൾ എടുക്കാത്തതിന് കാരണം ഇത്തരം കാര്യങ്ങൾ ആവർത്തിക്കപ്പെടുന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് കായംകുളത്ത് നൗഫൽ എന്ന മാധ്യമ പ്രവർത്തകന് നേരെയുണ്ടായ വധശ്രമം, കേരളത്തിൽ മാധ്യമ പ്രവർത്തകർക്ക് നിരവധി സംഘടനകൾ ഉണ്ടെങ്കിലും പലരും പക്ഷപാതപരവും രാഷ്ട്രീയ ചേരിതിരിവും ഉള്ളതിനാലാണ് അക്രമങ്ങൾക്കെതിരെ സർക്കാർ നിസ്സംഗത പാലിക്കുന്നത്, ചില സ്ഥലങ്ങളിൽ അക്രമികളായ പോലീസ് ഉദ്യോഗസ്ഥരാണ് മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നതെങ്കിൽ മറ്റു ചിലയിടങ്ങളിൽ ഭൂമാഫിയ, കുഴൽപണക്കാർ, അവയവ മാഫിയ, അഴിമതിക്കാരായ രാഷ്ട്രീയക്കാർ മുതലായവർ ആക്രമിക്കുന്നു., സ്വതന്ത്രവും നീതിയുക്തവുമായി തങ്ങളുടെ ജോലി ചെയ്യാൻ സാഹചര്യം സൃഷ്ടിക്കാൻ സർക്കാർ തയ്യാറാവണം,, കായംകുളത്ത് നടന്ന വധശ്രമത്തിൽ അക്രമികൾക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡൻറ് പ്രകാശ് ഇഞ്ചത്താനം, ജനറൽ സിക്രട്ടറി, ബീവി, രവീന്ദ്രൻ എന്നിവർ, മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Comments (0)