മുഴുവനും തുറക്കില്ല; മുന്നൂറോളം തിയറ്ററുകള്‍ ഇന്നു തുറക്കും
കൊച്ചി : പത്തുമാസത്തിനുശേഷം തിയറ്ററുകള്‍ ഇന്നു തുറക്കുന്നു. കേരളത്തില്‍ എഴുന്നൂറോളം തിയറ്ററുകളുണ്ടെങ്കിലും മുന്നൂറില്‍പ്പരം തിയറ്ററുകളിലേ ഇന്ന് ഷോയുണ്ടാവൂ. കോവിഡില്‍ പത്തുമാസം അടഞ്ഞുകിടന്നവ ഭൂരിപക്ഷവും അറ്റകുറ്റപ്പണി നടത്തിയാലേ പ്രദര്ശനയോഗ്യമാകൂ.
പലയിടത്തും കമ്ബ്യൂട്ടറുകള്‍, പ്ര?ജക്ടര്‍ എന്നിവയൊക്കെ പ്രവര്‍ത്തിക്കുന്നില്ല. വിജയ് നായകനായ മാസ്റ്റര്‍ സിനിമയാണ് ആദ്യം പ്രദര്‍ശിപ്പിക്കുക. ജയസൂര്യ നായകനായ വെള്ളം ആണ് അടുത്തതായി മലയാളത്തില്‍ റിലീസ് ചെയ്യാനിരിക്കുന്നത്. ഈ സമയത്ത് ഏറെക്കുറെ എല്ലാ തിയറ്ററുകളും പ്രവര്ത്തനസജ്ജമായേക്കുമെന്ന് തിയറ്റര്‍ ഉടമയും നിര്‍മാതാവുമായ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. പത്തുമാസംകൊണ്ട് 100 ല്‍പരം സിനിമകളുടെ റിലീസ് മുടങ്ങി. 800 കോടിക്കടുത്താണ് നിര്‍മാതാക്കള്‍ക്കു നഷ്ടം. തിയറ്റര്‍ ഉടമകളില്‍നിന്നു വിതരണക്കാര്‍ക്കു കിട്ടാനുള്ള പണവും മുടങ്ങി.
ഫിക്സഡ് ചാര്‍ജില്‍ 50 ശതമാനം ഇളവ് കിട്ടിയെങ്കിലും അടഞ്ഞുകിടന്ന കാലയളവില്‍ പ്രതിമാസം ശരാശരി 25,000 രൂപ വൈദ്യുതിബില്‍ അടയ്ക്കേണ്ടതായി വരുമെന്നും ബഷീര്‍ പറഞ്ഞു.
Comments (0)