HRF ഹ്യൂമൻ റൈറ്റ്സ് ഫൌണ്ടേഷൻ എന്ന മനുഷ്യാവകാശ സംഘടനയുടെ മറവിൽ വീട്ടമ്മയെ കബളിപ്പിച്ചു പണം തട്ടിയ, മുജീബ് റഹ്മാൻ അഹമ്മദ് എന്നയാൾക്കെതിരെ കലക്ടർക്ക് പരാതി

കോട്ടയം: ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ എന്ന പേരിൽ ഒരു മനുഷ്യാവകാശ സംഘടന ഉണ്ടാക്കുകയും അതിൻ്റെ പേരിൽ നിരവധി സ്ത്രികളുൾപ്പെടെ നിരവധി വീട്ടമ്മമാരുടെ കയ്യിൽ നിന്നും പദവികൾ വാഗ്ദാനം ചെയ്തും ഇല്ലാത്ത തൊഴിൽ പദ്ധതികൾ പ്രഖ്യാപിച്ചും ലക്ഷങ്ങൾ തട്ടിയെടുത്തതായി മുജീബ് റഹ്മാൻ അഹമ്മദ് എന്നയാൾക്കെതിരെ കോട്ടയം സ്വദേശിനിയായ വീട്ടമ്മ ജില്ലാ കലക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകി, ഇയാളോടൊപ്പം സാമ്പത്തിക തട്ടിപ്പിന് തൃശൂർ സ്വദേശിനിയും തിരുവനന്തപുരത്ത് താമസവുമാക്കിയിട്ടുള്ള ഒരു സീരിയൽ താരവും ഇടപാടുകൾക്ക് കൂട്ടുനില്ക്കുന്നതായും പരാതിയിൽ പറയുന്നു.വിദേശത്ത് കുറച്ച് കാലം ജോലി ചെയ്യുകയും അവിടെ നിന്ന് നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പുറത്താകുകയും ചെയ്ത ശേഷം നാട്ടിൽ വന്ന് SHR എന്ന മനുഷ്യാവകാശ സംഘടനയിൽ അംഗത്വം എടുക്കുകയും പ്രവർത്തിക്കുകയും പ്രസ്തുത സംഘടനയിലെ ചില സ്ത്രികളോട്‌ അപമര്യാദയായ് പെരുമാറുകയും അവർ പോലീസിൽ പരാതി നൽകുകയും ചെയ്തതിനെ തുടർന്ന് സംഘടന ഇയാളെ പുറത്താക്കിയതിനെ തുടർന്ന് സ്വന്തമായി മറ്റൊരു മനുഷ്യാവകാശ സംഘടനക്ക് രൂപം കൊടുക്കുകയും അതിൻ്റെ സ്വയം പ്രഖ്യാപിത ചെയർമാനായും പ്രവർത്തികുകയും ചെയ്യുകയായിരുന്നു എന്ന് പരാതിക്കാരി ആരോപിക്കുന്നു, ഇതിനിടെ നിരോധിത മതമൗലികവാദ സംഘടനകളുടെ ചില നേതാക്കൻമാരുമായുള്ള ഇവരുടെ കൂടിക്കാഴ്ചകൾ കേന്ദ്ര ഏജൻസികൾ നിരീക്ഷണത്തിൽ ആയതും, വിദേശത്ത് നിന്നും വ്യവസ്ഥാപിതമല്ലാത്ത രീതിയിൽ സംഘടനക്ക് പണപ്പിരിവ് നടത്തിയതും സംഘടനയുടെ പ്രവർത്തനം സംശയത്തിൻ്റെ നിഴലിലാണ്, സമൂഹത്തിലുള്ള പാവപ്പെട്ടവരെ സംരക്ഷിക്കാനാണെന്ന് അവകാശപ്പെട്ട് വിവിധ മേഖലകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പിരിക്കുന്ന പണം സ്വന്തം കാര്യങ്ങൾക്കും, സീരിയൽ നടിക്കുമൊപ്പവും വിനോദ സഞ്ചാരം നടത്താനാണ് ഉപയോഗിക്കുന്നതെന്ന് ആരോപണമുണ്ട്, സംഘടനയിലെ പ്രധാന ചുമതല വഹിക്കുന്ന ഹരിപ്പാട് സ്വദേശിയായ ഒരു റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനാണ് ഇവരുടെ എല്ലാ നിയമലംഘനങ്ങൾക്കും ഒത്താശ ചെയ്യുന്നത് എന്നതും ആരോപിക്കുന്നു. കേരളത്തിൽ നിരവധി മനുഷ്യാവകാശ സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും,സത്രികളടക്കമുള്ള പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്ന ഇത്തരം തട്ടിപ്പു പ്രസ്ഥാനങ്ങൾക്കെതിരെ കർശന നിലപാടുകൾ സ്വീകരിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു.