ഇന്ത്യയെ ലോകനേതൃത്വത്തിലേക്കുയര്‍ത്താന്‍ ഐ.ടി. മേഖല സഹായിക്കും :പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഭാവിയില്‍ ഇന്ത്യ ലോകനേതൃത്വത്തിലേയ്ക്ക് ഉയരുന്നതിന് രാജ്യത്തെ ഐ.ടി. മേഖല അവസരമൊരുക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സാങ്കേതിക വിദഗ്ധരുടെ സേവനം കോവിഡ് 19 മഹാമാരിയുടെ കാലത്ത് വലിയ പ്രചോദനമായെന്നും പ്രധാനമന്ത്രി പറഞ്ഞു.നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വേര്‍ ആന്‍ഡ് സര്‍വീസ് കമ്ബനീസ് (NASSCOM) ന്റെ പരിപാടി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
“സര്‍ക്കാരിന്റെ പുതിയ നയം പ്രകാരം സര്‍വേ ഓഫ് ഇന്ത്യ, ഐഎസ്‌ആര്‍ഒ തുടങ്ങിയവയില്‍ നിന്നുള്ള വിവരങ്ങള്‍ സ്വകാര്യ-പൊതു ഉടമസ്ഥതയിലുള്ള കമ്ബനികള്‍ക്ക് ഇപ്പോള്‍ ലഭ്യമാകും. സാങ്കേതികവിദ്യ ഇപ്പോള്‍ സാധാരണ പൗരനെയും ശാക്തീകരിച്ചിരിക്കുകയും സര്‍ക്കാരുമായി കൂടുതല്‍ ബന്ധിക്കുകയും ചെയ്തിട്ടുണ്ട്. വിവരങ്ങള്‍ ജനാധിപത്യവത്കരിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട് .” മോദി പറഞ്ഞു .
ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍ ഉദാരമായി ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗുണകരമായി .സര്‍ക്കാര്‍ നയം ഉദാരമാക്കിയതോടെ സ്വകാര്യ കമ്ബനികള്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ സര്‍വേയും മാപ്പിങ്ങും നടത്താന്‍ സാധിക്കും. ഗതാഗതം, ചരക്ക് നീക്കം, റോഡ് സുരക്ഷ, ഇ-കൊമേഴ്‌സ് എന്നിങ്ങനെ ദൈനംദിന ഉപയോഗത്തിനുള്ള സാങ്കേതികവിദ്യകള്‍ക്കായി ഇവയെ ഉപയോഗപ്പെടുത്താനും സാധിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു .
Comments (0)