വിശപ്പകറ്റാന്‍ വേദശില അന്നക്ഷേത്രം -അജിതാ ജയ്‌ഷോര്‍
എന്തെങ്കിലും കഴിച്ച് വിശപ്പു മാറ്റുക എന്നല്ല ശുദ്ധമായ ഭക്ഷണം നൽകി വിശക്കുന്നവന്റെ വയറിനൊപ്പം മനസ്സിനും ശാന്തി നൽകുന്നതും ഭാരതീയ ഭക്ഷണ സംസ്കാരം പുതിയ തലമുറയെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടൊപ്പം ഭാരതത്തിലങ്ങോളം അന്ന ക്ഷേത്രങ്ങൾ തുറക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ നാഞ്ചിനാടിന്റെ മണ്ണിൽ പാലക്കാട് വേദ ശില അന്ന ക്ഷേത്രത്തിനു തുടക്കം കുറിച്ചുകൊണ്ട് വേദ ശില ചാരിറ്റബിൾ ട്രസ്റ്റ് സമാരംഭം കുറിച്ചു. കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള പാതയോരങ്ങളിൽ പ്രഥമമായി 108 അന്ന ക്ഷേത്രങ്ങൾ തുടങ്ങാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വാളയാർ ദേശീയപാതയോരത്ത് എട്ടിമട കാളിയമ്മൻ കോവിലിൽ പ്രഥമമായി ആരംഭിച്ച വേദശില അന്ന ക്ഷേത്രത്തിന്റെ ദീപം കൊളുത്തി ട്രസ്റ്റ് ധർമ്മാധികാരി സ്വാമി തപസ്യാനന്ദ സരസ്വതികൾ മുഖ്യപ്രഭാഷണം നടത്തി തുടക്കം കുറിച്ചു.എ. ഷണ്മുഖൻ എം.എൽ.എ.ട്രസ്റ്റി ഡയറക്ടർമാരായ എൻ. രവി, ആർ രാമസ്വാമി, സെക്രട്ടറി നാഗരാജ്, സി. കെ കണ്ണൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി ദിലീപ്, നമ്പൂതിരി സംഘടനാ സെക്രട്ടറി ഡോക്ടർ കൃഷ്ണമൂർത്തി എന്നിവർ സംസാരിച്ചു. സന്യാസി സഭ ദേശീയ പ്രസിഡണ്ട് സ്വാമി പ്രഭാകരാനന്ദ സരസ്വതി, ദേവി ചൈതന്യ, സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി, സുധാകരനന്ദ എന്നിവർ പങ്കെടുത്തു.
ഭക്ഷണത്തിൽ പോലും മതം കാണുന്ന ഈ കാലഘട്ടത്തിൽ ഭാരതത്തിന്റെ സംസ്കാര മൂല്യം ഒട്ടും ചോരാതെ ശരിയായ മനുഷ്യത്വവും സംസ്കാരവും പുതിയ തലമുറയ്ക്ക് ഒരു വഴികാട്ടിയായി തന്നെ തീരാവുന്ന തനതായ ആരോഗ്യ സംസ്കാരം, മാനുഷിക ചിന്തകൾ എന്നിവയെല്ലാം സൃഷ്ടിച്ചെടുക്കാൻ കഴിയുന്ന ഇത്തരം സംരംഭങ്ങൾ ലോകത്തിനു തന്നെ മാതൃകയാക്കികൊണ്ട് വേദശില അന്ന ക്ഷേത്രം ശ്രദ്ധേയമാകുകയാണ്.
Comments (0)