പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് കൾക്ക് പുല്ലുവില കൽപ്പിച്ച്: കിംസ് ആശുപത്രി അധികൃതർ
കോട്ടയം: ജില്ലയിൽ അയ്മനം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ പ്രവർത്തിക്കുന്ന കിംസ് ആശുപത്രി എന്ന സ്ഥാപനം ജനങ്ങൾ കിംസ് എന്ന് പറയുമെങ്കിലും ഈ സ്ഥാപനത്തിൻ്റെ യഥാർത്ഥ പേര് അത് നിർമിച്ച വ്യക്തിക്ക് അല്ലാതെ ആർക്കുമറിയില്ല എന്ന വസ്ഥയാണ് കാരണം പണം മുടക്കി നിർമിച്ചവനെ പുകച്ച് പുറത്ത് ചാടിച്ച് വേറെ ഏതൊക്കെയോ പേരിലാണ് ഈ ആതുരാലയം അറിയപ്പെടുന്നത് സർക്കാരിനെയും കോടതികളെയും കബളിപ്പിക്കാൻ ഒരു പേര് അറിയപ്പെടുന്നത് മറ്റൊരു പേര് എന്തായാലും ഒരു ആശുപത്രി പ്രവർത്തിക്കാൻ മതിയായ രേഖകളും നടപടിക്രമങ്ങളും കൂട്ടിക്കെട്ടി കോടതിയുടെ ബലത്തിലാണ് ഇത് നടക്കുന്നത് സർക്കാർ ചട്ടമനുസരിച്ച് ഒരു ആശുപത്രി നടത്താൻ ആവശ്യമായ " ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്റ്റ അനുസരിച്ച് ഇവർക്ക് ലൈസൻസ് ഇല്ല ലൈസൻസ് എന്തുകൊണ്ട് ഇല്ല എന്നത് കൃത്യമായ രേഖകൾ ഇല്ല എന്നുള്ളതും, 7/5/2026 ൽ അയ്മനം ഗ്രാമ പഞ്ചായത്ത് സിക്രട്ടറി തുല്യം ചാർത്തി ഇവർക്ക് ഒരു പ്രവർത്തനം നിർത്തിവക്കൽ ഉത്തരവ് കൊടുത്തു എവിടെ അവർക്ക് എന്ത് പഞ്ചായത്ത്? എന്ത് സിക്രട്ടറി? ഈ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ആശുപത്രിയിൽ വച്ച് ഒരു അത്യാഹിതം സംഭവിച്ചാൽ രോഗിക്ക് നിയമപരമായി ഒരു അനുകൂല്യവും ലഭിക്കുകയില്ല എന്ന് പലർക്കും അറിയില്ല, ഇൻഷുറൻസ് പദ്ധതി പ്രായോഗികമായി നടപ്പിലാക്കാൻ പറ്റില്ല., ഈ സിക്രട്ടറി തന്നെ അവിടുത്തെ ക്യാൻ്റീൻ പ്രവർത്തനം നിർത്തിവക്കാൻ 7/5/2026-ൽ JCI - 2 277 192/2026 എന്ന ഉത്തരവ് നൽകി അതും നടപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫിസറോ പോലീസ് അധികൃതരോ തയ്യാറാകുന്നില്ല, പഞ്ചായത്ത് പ്രവർത്തന നിരോധന ഉത്തരവ് നൽകിയ ഭക്ഷണ ശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് അസുഖമോ, മരണമോ സംഭവിച്ചാൽ സർക്കാരിൽ നിന്ന് ഒരു നയാ പൈസ നഷ്ടപരിഹാരം ലഭിക്കില്ല, ഈ ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് കിംസ് ബെൽറോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പ്രെവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് എന്നാൽ കിംസ് ഹെൽത്ത്, കിംസ് കോട്ടയം എന്ന മറ്റൊരു പേര് ഉപയോഗിച്ച് നടത്തുന്നത് നിയമ ലംഘനമായിട്ടും അധികൃതർ കണ്ണടക്കുന്നു, കാരണം ഇപ്പോൾ ഈ ആശുപത്രിയുടെ ഉടമസ്ഥാവകാശം പറയുന്നവർ, കിംസ് ബെൽറോസ് മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ റവന്യു റിക്കാർഡുകൾ തിരുത്തിയതിന് കിംസ് ചെയർമാനും ചില റവന്യൂ ഉദ്യോഗസ്ഥർക്കുമെതിരെ നൽകിയ വ്യവഹാരം കോട്ടയം മജിസ്ട്രേറ്റ് കോടതി മുന്നിൽ നടന്നുകൊണ്ടിരിക്കയാണ്, ആശുപത്രി സ്ഥിതി ചെയ്യുന്ന,വസ്തുവിൽ അവകാശവാദം ഉന്നയിക്കാൻ ജൂബി ദേവസ്യ എന്ന യഥാർത്ഥ ഉടമസ്ഥന് ബഹുമാനപ്പെട്ട സുപ്രീം കോടതി അനുവാദം നൽകിയിട്ടുണ്ട്, ഇപ്പോൾ അവിടെ ചികിത്സക്കെത്തുന്നവരുടെ ഇൻഷുറൻസ് പരിരക്ഷ ചില ഇൻഷുറൻസ് കമ്പനികളായുള്ള ധാരണകളുടെ പുറത്ത് മാത്രമാണ് നടന്നു പോകുന്നതും ക്ലയിമുകൾ സാധൂകരിക്കപ്പെടുന്നതും അല്ലാതെ യഥാർത്ഥ രേഖകളുടെ സാംഗത്യം ഉറപ്പു വരുത്തിക്കൊണ്ടല്ല, പഞ്ചായത്ത് സിക്രട്ടറി കൃത്യമായി eജാലി എടുത്താൽ മാത്രം ഈ ആശുപത്രിയെ സംബന്ധിച്ചുള്ള ആക്ഷേപങ്ങൾക്ക് കൃത്യമായ പരിഹാരമുണ്ടാകും,



Editor CoverStory


Comments (0)