ജീവകാരുണ്യ പ്രവർത്തനത്തിൽ രാജ്യത്തിന് മാതൃകയാണ്.കേരളം,, സച്ചിൻ കുമാർ യാദവ് ,IAS
കൊച്ചി : കേരളത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ രാജ്യത്തിന് തന്നെ മാതൃകയെന്ന് എറണാകുളം അസി. കലക്ടർ സച്ചിൻകുമാർ യാദവ് ഐ എ എസ് അഭിപ്രായപ്പെട്ടു.
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി എറണാകുളം ജില്ലാ ബ്രാഞ്ച് വാർഷിക ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം അസി. കലക്ടറായി ചുമതലയെടുത്ത് ആദ്യം പങ്കെടുത്ത പരിപാടി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നുവെന്നും അസി. കലക്ടർ പറഞ്ഞു.
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി എറണാകുളം ജില്ലാ ബ്രാഞ്ചിന്റെ വാർഷിക പൊതുയോഗം കാക്കനാട് റെഡ് ക്രോസ് സൊസൈറ്റി ഭവനിലാണ് നടന്നത്. റെഡ് ക്രോസ് സൊസൈറ്റി കെയർ ടേക്കർ ചെയർമാൻ ജോയ് പോൾ അധ്യക്ഷനായിരുന്നു. ഇ .എ ഷബീർ, രാജേഷ് രാജൻ, പി വിദ്യാധര മേനോൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറിയുടെ അഭാവത്തിൽ ചെയർമാൻ റിപ്പോർട്ട് അവതരിപ്പിച്ചു.
Comments (0)