ബന്ധുവിനെ ചുമലിലേറ്റി യുവതിയെ നടത്തിച്ചു; അവിഹിതം ആരോപിച്ച് പ്രാകൃത ശിക്ഷ വിധിച്ചത് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍
ഭോപ്പാല്‍: മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ നിന്ന് പ്രാകൃത ശിക്ഷയുടേയും അപമാനിക്കലിേന്റയും കഥ പുറത്തുവന്നു. വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആദിവാസി സ്ത്രീ തന്‍റെ ഭര്‍ത്താവിന്‍റെ കുടുംബത്തിലെ അംഗത്തെ ചുമലിലേറ്റി നടന്നത് മൂന്ന് കിലോമീറ്ററാണ്. സ്ത്രീകള്‍ ഉള്‍പ്പടെ നാട്ടുകര്‍ വടികളുമായി ഇവരുടെ പിന്നാലെ നടക്കുന്നതിേന്റയും ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. നടന്ന് തളര്‍ന്ന യുവതി വേഗത കുറയ്ക്കുമ്ബോള്‍ വടികള്‍ കൊണ്ട് അടിക്കുന്നതും കാണാനാകും.
ഗുണ ജില്ലയിലെ സഗായ്, ബാന്‍സ് ഖേഡി ഗ്രാമങ്ങള്‍ക്കിടയിലാണ് സംഭവം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും ഇതുവരെ നാല് പ്രതികളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
പരസ്പര സമ്മതത്തോടെ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ യുവതിയാണ് ക്രൂരതക്ക് ഇരയായത്. മറ്റൊരു പുരുഷനുമായി ബന്ധത്തിലാണെന്ന് ആരോപിച്ചായിരുന്നു ഭര്‍തൃ വീട്ടുകാരുടെ ആക്രമണം. ഭര്‍ത്താവിന്‍റെ കുടുംബത്തിലെ അംഗങ്ങളും ഗ്രാമത്തില്‍ നിന്നുള്ളവരും തന്‍റെ വീട്ടിലെത്തി തട്ടിക്കൊണ്ടുപോയാണ് അപമാനിച്ചെതന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
നേരത്തേയും മധ്യപ്രദേശില്‍ നിന്ന് സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അക്രമി സംഘത്തില്‍പെട്ടവര്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. ഭര്‍ത്താവ് ഉള്‍പ്പെടെ ഏഴ് ഗ്രാമീണര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Comments (0)