ഹൈക്കോടതി നിർദ്ദേശങ്ങൾക്ക് പുല്ലുവില കല്പിച്ച് ഉദ്യോഗസ്ഥർ, ശിവരാത്രി മണപ്പുറത്തെ അമ്യൂസ് മെൻ്റ് പാർക്കിന് ചട്ടം ലംഘിച്ച് അനുമതി നൽകാൻ നീക്കം, മണപ്പുറം ദുരന്തങ്ങൾക്ക് സാക്ഷിയാകുമോ?, ?

ഹൈക്കോടതി നിർദ്ദേശങ്ങൾക്ക് പുല്ലുവില കല്പിച്ച് ഉദ്യോഗസ്ഥർ, ശിവരാത്രി മണപ്പുറത്തെ അമ്യൂസ് മെൻ്റ് പാർക്കിന് ചട്ടം ലംഘിച്ച് അനുമതി നൽകാൻ നീക്കം, മണപ്പുറം ദുരന്തങ്ങൾക്ക് സാക്ഷിയാകുമോ?, ?
ഹൈക്കോടതി നിർദ്ദേശങ്ങൾക്ക് പുല്ലുവില കല്പിച്ച് ഉദ്യോഗസ്ഥർ, ശിവരാത്രി മണപ്പുറത്തെ അമ്യൂസ് മെൻ്റ് പാർക്കിന് ചട്ടം ലംഘിച്ച് അനുമതി നൽകാൻ നീക്കം, മണപ്പുറം ദുരന്തങ്ങൾക്ക് സാക്ഷിയാകുമോ?, ?
ഹൈക്കോടതി നിർദ്ദേശങ്ങൾക്ക് പുല്ലുവില കല്പിച്ച് ഉദ്യോഗസ്ഥർ, ശിവരാത്രി മണപ്പുറത്തെ അമ്യൂസ് മെൻ്റ് പാർക്കിന് ചട്ടം ലംഘിച്ച് അനുമതി നൽകാൻ നീക്കം, മണപ്പുറം ദുരന്തങ്ങൾക്ക് സാക്ഷിയാകുമോ?, ?
ആലുവ ശിവരാത്രി മണപ്പുറത്തെ താൽക്കാലിക അമ്യൂ സ്മെമെന്റ് പാർക്കിന് ഹൈക്കോടതി പുറപ്പെടുവിച്ച മാ ർഗ്ഗ നിർദ്ദേശങ്ങൾക്കു വിരുദ്ധമായി പ്രവർത്തനാനുമതി നൽകാൻ ഉദ്യോഗസ്ഥ നീക്കം. ഇതിനായി പണച്ചാക്കുമാ യി ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ നടത്തിപ്പുകാർ രംഗ ത്ത്. ഹൈക്കോടതി മാർഗ്ഗ നിർദ്ദശം അനുസരിച്ചുളള സുര ക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയാൽ മാത്രമെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുവെന്ന് പൊതുമരാമത്ത് മെക്കാനി ക്കൽ വിഭാഗം (ചാലക്കുടി ) അസിസ്റ്റന്റ്എഞ്ചിനീയർ സാം ജേക്കബ്ബ് വ്യക്തമാക്കിയിരുന്നു. ഇതോടെ അങ്കലാപ്പിലായ കരാറുകാരൻ ഇടനിലക്കാരെ വച്ച് പണം നൽകി ഈ ഉദ്യോ ഗസ്ഥനെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായാണ് വിവരം. ലക്ഷക്കണക്കിനു ജനങ്ങൾ എത്തുന്ന മണപ്പുറത്ത് താൽ ക്കാലിക അമ്യൂസ്മെന്റ് പാർക്കിന്റെ സുരക്ഷയെ കുറിച്ചു ള്ള ആശങ്ക ചില പത്രങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നായിരുന്നു സാം ജേക്കബ്ബി ന്റെ പ്രതികരണം. ഹൈക്കോടതി ഉത്തരവു പ്രകാരമുള്ള സർക്കാർ മാർഗരേഖയനുസരിച്ച് ഇലക്ട്രിക്കൽ ഇൻസ്പ ക്ടറേറ്റ്, അഗ്നിശമനസേന, പൊതുമരാമത്ത് മെക്കാനി ക്കൽ വിഭാഗം, മലിനീകരണ നിയന്ത്രണബോർഡ് എന്നിവി ട ങ്ങളിൽ നിന്നുള്ള അനുമതിപത്രം കൂടാതെ എം.ടെക് വിദ്യാഭ്യാസയോഗ്യതയുള്ള സ്ട്ര ക്ചറൽ എഞ്ചിനീയറിൽ നിന്നും ലേ ഔട്ടു സഹിതമുള്ള സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ്, റൈഡുകളിൽ പ്രവേശിക്കുന്ന പൊതുജനങ്ങളുടെ സുര ക്ഷക്കായുള്ള പബ്ലിക്ക് ലയബിലറ്റി ഇൻഷുറൻസ് പോളി സി, റൈഡുകൾ പ്രവർത്തിപ്പിക്കുന്ന ജീവനക്കാരുടെ സുര ക്ഷക്കായുള്ള ഇൻഷുറൻസ് പരിരക്ഷ എന്നീ രേഖകൾ ലഭിച്ചേ ശേഷം സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങളുടെ ഫിറ്റ്ന സ് പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രമെ ലൈസൻസ് അനുവാദിക്കാവു എന്നതാണ് ഹൈക്കോടതി ഉത്തരവ്. ഊ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ 20-2-2020 ൽ [ G,O ( Rt) 1559/2020/ LSGD . നമ്പറായി പ്രത്യേക ഉത്തര വ് ഇറക്കിയിട്ടുണ്ട്. റൈഡിന്റെ സുരക്ഷ സംബന്ധിച്ച പൂർ ണ്ണ ഉത്തരവാദിത്വം നടത്തിപ്പു കമ്പനിക്കായിരിക്കും. അമ്യൂ സ്മെന്റ് റൈഡു നടക്കു മ്പോൾ പൂർണ്ണ സമയം സാങ്കേതി ക വിദഗ്ദരുടെ സാന്നിദ്ധ്യം ഉറപ്പാക്കേണ്ടതും റൈഡ് ആ രംഭിക്കുന്നതിനു മുൻപ് ഈ സാങ്കേതിക വിദഗ്ദർ എല്ലാ അമ്യൂസ്മെമെന്റുപകരണങ്ങളും സുരക്ഷിതാവസ്ഥയിലാ ണന്ന് സാക്ഷ്യപെടുത്തേണ്ടതുമാണ്. നഗരസഭ എഞ്ചിനീ യർ സാങ്കേതിക പരിശോധന നടത്തി സുരക്ഷ ഉറപ്പാക്ക ണമെന്നു മാർഗ നിർദ്ദേശത്തിൽ പ്രത്യേകം പറയുന്നു. അ ഗ്നി സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തിയി ട്ടുണ്ടന്ന് ഫയർ ആൻഡ് റസ്ക്യു സർവീസ് വകുപ്പ് ഉറപ്പു വരുത്തേ ണ്ടതും. സൈറ്റ് ക്ലിയറൻസ് സർട്ടിഫിക്കറ്റും റൈഡർ സ്ഥാ പി ച്ചശേഷം ഇൻസ്റ്റലേഷൻ ക്ലിയറൻസ് സർ ട്ടിഫിക്കറ്റും ഇ വർ നൽകണം. ഇത്രയും നിർദേശങ്ങൾ പാലിച്ചാൽ മാത്ര മെ അമ്യൂസ് മെന്റ് പാർക്കിന് നിയമാനുസൃത ഫിറ്റ്നസ് സ ർട്ടിഫിക്കറ്റു നൽകുവാൻ സാധിക്കുകയുള്ളു. മേൽ പറ ഞ്ഞ ക്ലിയറൻസ് സർട്ടിഫിക്കറ്റ് / അനുമതിപത്രം. എന്നിവ യുടെ പകർപ്പ് നഗരസഭെ സെക്രട്ടറിക്കു മുന്നിൽ ഹാജരാ ക്കിയാൽ മാത്രമെ പി.പി.ആർ. ലൈസൻസ് അനുവദിക്കാ ൻ നിയമം അനുശാസിക്കുന്നുള്ളു. മേളയിൽ ഏതെങ്കിലും മൃഗങ്ങളെ പ്രദർശിപ്പിക്കുന്ന പക്ഷം മൃഗങ്ങളുടെ ശാരിരിക ക്ഷമത സംബന്ധിച്ച് മൃഗസംരക്ഷണ വകുപ്പിൽ നിന്നുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങിയിരിക്കേണ്ടതാണ്. മണപ്പു റത്ത് പൂഴി മണലായതിനാൽ റൈഡുകൾ നിശ്ചിത ആഴ ത്തിൽ കോൺക്രീറ്റ് ചെയ്തു വേണം സ്ഥാപിക്കാൻ . ഇവി ടെ ഇതു പാലിക്കാതെ വെറുപുഴി മണ്ണിനാലാണ് ജയന്റ് വീ ൽ ഉൾപടെയുള്ള വലിയ യന്ത്ര ഉപകരണങ്ങൾ സ്ഥാപിച്ചി രിക്കുന്നത്. ഇത് ജനങ്ങളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇ തിനോടകം തന്നെ നിരവധി വിനോദ ഉപകരണങ്ങൾ മണ പുറത്ത് സ്ഥാപിച്ചെങ്കിലും ഹൈക്കോടതി മാർഗ്ഗ നിർദേശ ങ്ങൾ പൂർണ്ണമായും പാലിച്ചാൽ മാത്രമെ പലതിനും പ്രവർ ത്തനാനുമതി നൽകുവെന്ന് നഗരസഭയുമായി ബന്ധപെട്ട ഒരുദ്യോഗസ്ഥൻ കവർ സ്റ്റോറിയോടു പറഞ്ഞു.