'നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള'; മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

'നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള'; മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

കൊച്ചി: എന്‍സിപി വിട്ട മാണി. സി. കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള എന്നാണ് പാര്‍ട്ടിക്ക് നല്‍കിയിരിക്കുന്ന പേര്. മാണി. സി. കാപ്പന്‍ തന്നെയാണ് പാര്‍ട്ടി പ്രസിഡന്റ്. ഘടക കക്ഷിയാക്കാന്‍ യുഡിഎഫിനോട് ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ ഉള്‍പ്പെടെ 3 സീറ്റ് ചോദിക്കാനാണ് തീരുമാനം.

ബാബു കാര്‍ത്തികേയനാണ് പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്‍റ്. വൈസ് പ്രസിഡന്റുമാര്‍ – സുല്‍ഫിക്കര്‍ മയൂരി, പി.ഗോപിനാഥ്. ട്രഷറര്‍ – സിബി തോമസ്. പാര്‍ട്ടിയുടെ രജിസ്ട്രേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കും. എല്‍ഡിഎഫ് തങ്ങളോട് കാണിച്ചത് കടുത്ത അനീതിയാണ്. പാലായില്‍ കെ. എം മാണിയുടെ ഭൂരിപക്ഷം പടിപടിയായി കുറയ്ക്കാന്‍ സാധിച്ചു. പാലായുടെ വികസനത്തിനായി പ്രവര്‍ത്തിച്ചുവെന്നും മാണി. സി. കാപ്പന്‍ വ്യക്തമാക്കി.

ടി പി പീതാംബരനോടും ജോസ് മോനോടും തന്നോടൊപ്പം വരേണ്ടെന്ന് താന്‍ തന്നെയാണ് പറഞ്ഞത്. എല്‍ ഡി എഫ് 19 പാര്‍ലമെന്റ് സീറ്റില്‍ തോറ്റ് വെന്റിലേറ്ററില്‍ കിടക്കുമ്ബോഴാണ് പാലായില്‍ ജയിച്ചത്. തന്റെ മുന്നണി മാറ്റത്തെ എങ്ങനേയും മാദ്ധ്യമങ്ങള്‍ക്ക് വ്യാഖ്യാനിക്കാമെന്നും കാപ്പന്‍ പറഞ്ഞു.