കൗണ്ടറില്‍ തിരക്ക് കൂടുതല്‍, ഓണ്‍ലൈനില്‍ അധിക തുകയും; ട്രെയിന്‍ യാത്ര ദുരിതം

കൗണ്ടറില്‍ തിരക്ക് കൂടുതല്‍, ഓണ്‍ലൈനില്‍ അധിക തുകയും; ട്രെയിന്‍ യാത്ര ദുരിതം

ക​ണ്ണൂ​ര്‍: കോ​വി​ഡി​നി​ട​യി​ലും യാ​ത്ര​ക്കാ​ര്‍​ക്ക്​ ബു​ദ്ധി​മു​ട്ട്​ സ​മ്മാ​നി​ച്ച്‌​ റെ​യി​ല്‍​വേ. കോ​വി​ഡി​നെ തു​ട​ര്‍​ന്ന്​ നി​ര്‍​ത്ത​ലാ​ക്കി​യ ട്രെ​യി​നു​ക​ളി​ല്‍ പ​ല​തും പു​ന​രാ​രം​ഭി​ക്കാ​ത്ത റെ​യി​ല്‍​വേ, യാ​ത്ര​ക്കാ​ര്‍​ക്ക്​ റി​സ​ര്‍​വേ​ഷ​ന്‍ ടി​ക്ക​റ്റു​ക​ള്‍ മാ​ത്ര​മാ​ണ്​ ന​ല്‍​കു​ന്ന​ത്. ടി​ക്ക​റ്റ് ഓ​ണ്‍​ലൈ​നാ​യും റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​റ​ു​ക​ള്‍ മു​ഖേ​ന​യു​മാ​ണ്​ ന​ല്‍​കു​ന്ന​ത്. ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നി​ല്‍ ര​ണ്ടു റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​റു​ക​ളാ​ണു​ള്ള​ത്. ടി​ക്ക​റ്റെ​ടു​ക്കാ​നാ​യി യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കൊ​ഴി​ഞ്ഞ സ​മ​യം ഇ​ല്ലെ​ന്നു​ത​ന്നെ പ​റ​യാം. ​സാ​മൂ​ഹി​ക അ​ക​ലം​പോ​ലും പാ​ലി​ക്കാ​തെ​യാ​വും പ​ല​പ്പോ​ഴും യാ​ത്ര​ക്കാ​രു​ടെ വ​രി.

കൗ​ണ്ട​റി​ലെ തി​ര​ക്കൊ​ഴി​വാ​ക്കാ​ന്‍ ഓ​ണ്‍​ലൈ​നി​ല്‍ ടി​ക്ക​റ്റെ​ടു​ക്കാ​മെ​ന്ന്​ ക​രു​തി​യാ​ല്‍ ടി​ക്ക​റ്റി​ന്​ പു​റ​മെ തു​ക അ​ധി​കം ന​ല്‍​ക​ണം. ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ കാ​റ്റ​റി​ങ് ആ​ന്‍​ഡ്‌ ടൂ​റി​സം കോ​ര്‍​പ​റേ​ഷ​ന്‍ വ​ഴി ടി​ക്ക​റ്റെ​ടു​ക്കു​േ​മ്ബാ​ള്‍ സി​റ്റി​ങ്​ 20 രൂ​പ, സ്ലീ​പ്പ​ര്‍ 30, എ.​സി 50 എ​ന്നി​ങ്ങ​നെ​യാ​ണ്​ അ​ധി​ക ചാ​ര്‍​ജ്. സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക​ള്‍ വ​ഴി​യാ​ണെ​ങ്കി​ല്‍ ക​മീ​ഷ​ന്‍ അ​ട​ക്കം തു​ക ഇ​നി​യും കൂ​ടും.

ഓ​ണ്‍​ലൈ​നാ​യി ഒ​രാ​ള്‍​ക്ക് ഒ​രു​മാ​സം ആ​റ് ടി​ക്ക​റ്റ് മാ​ത്ര​മേ റി​സ​ര്‍​വ് ചെ​യ്യാ​നാ​കൂ​വെ​ന്ന നി​ബ​ന്ധ​ന​യും ബു​ദ്ധി​മു​ട്ടി​ക്കു​ന്നു​ണ്ട്. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളു​മ​ട​ക്ക​മു​ള്ള സ്ഥി​രം യാ​ത്ര​ക്കാ​ര്‍​ക്ക്​ ഒ​രു മാ​സം 20 മു​ത​ല്‍ 30 ദി​വ​സം വ​രെ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യേ​ണ്ട​താ​യി വ​രും. ഐ.​ആ​ര്‍.​സി.​ടി.​സി വ​ഴി ടി​ക്ക​റ്റെ​ടു​ക്കു​േ​മ്ബാ​ള്‍ ആ​ധാ​ര്‍ ലി​ങ്ക്​ ചെ​യ്​​താ​ല്‍ പ​ര​മാ​വ​ധി ആ​ധാ​ര്‍ ലി​ങ്ക് 12 ടി​ക്ക​റ്റു​ക​ള്‍ വ​രെ​യെ​ടു​ക്കാം. ബാ​ക്കി ദി​വ​സ​ങ്ങ​ളി​ല്‍ കൗ​ണ്ട​റി​ല്‍ വ​രി​നി​ല്‍​ക്കു​ക​യ​ല്ലാ​തെ ര​ക്ഷ​യി​ല്ല. റെ​യി​ല്‍​വേ​യു​ടെ ഈ ​തീ​രു​മാ​നം ഇ​രു​ട്ട​ടി​യാ​ണെ​ന്ന്​ യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്നു.

​ നേ​ര​ത്തെ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ഐ.​ആ​ര്‍.​സി.​ടി.​സി വ​ഴി ടി​ക്ക​റ്റെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ലും ഇ​ട​നി​ല​ക്കാ​ര്‍ ടി​ക്ക​റ്റ്​ മ​റി​ച്ചു​വി​ല്‍​ക്കു​ന്നു​വെ​ന്ന കാ​ര​ണ​ത്താ​ലാ​ണ്​ ഈ ​സൗ​ക​ര്യം നി​ര്‍​ത്തി​യ​ത്. ഓ​ണ്‍​ലൈ​ന്‍ ടി​ക്ക​റ്റി​നു​ള്ള നി​യ​ന്ത്ര​ണം എ​ടു​ത്തു​ക​ള​ഞ്ഞാ​ല്‍ കു​റ​ഞ്ഞ ദൂ​ര​പ​രി​ധി​യി​ല്‍ യാ​ത്ര​ചെ​യ്യു​ന്ന സ്ഥി​രം യാ​ത്ര​ക്കാ​ര്‍​ക്ക്​ സൗ​ക​ര്യ​ത്തോ​ടെ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്താ​നാ​വും. കൗ​ണ്ട​റി​ല്‍ തി​ര​ക്ക് കൂ​ടു​േ​മ്ബാ​ള്‍​ ജീ​വ​ന​ക്കാ​ര്‍ ​യാ​ത്ര​ക്കാ​രോ​ട്​ മോ​ശ​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്ന പ​രാ​തി​യു​മു​ണ്ട്.