ലാഭമുണ്ടാക്കിയത് കെ.എസ്.എഫ്.ഇ, നഷ്ടക്കണക്കില്‍ കെ.എസ്.ഇ.ബി
തിരുവനന്തപുരം: 2019-20 സാമ്ബത്തികവര്‍ഷം പൊതുമേഖല സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയത് കെ.എസ്.എഫ്.ഇ. 202.68 കോടിയുടെ ലാഭമാണ് ഇക്കാലയളവില്‍ കെ.എസ്.എഫ്.ഇക്കുള്ളത്. സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷനാണ് രണ്ടാമത് -180.84 കോടി. 41.84 കോടി ലാഭമുള്ള ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സ് ലിമിറ്റഡ് മൂന്നാമതുണ്ട്. ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പറേഷന് 41.79 കോടിയും കെ.എം.എം.എല്‍ 36.10 കോടിയും ഫാര്‍മസ്യൂട്ടിക്കല്‍ കോര്പറേഷന് കേരള ലിമിറ്റഡ് 27.53 കോടിയും കേരള മെഡിക്കല്‍ സര്‍വിസസ് കോര്പറേഷന് ലിമിറ്റഡ് 23.23 കോടിയും കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് 18.37 കോടിയും പിന്നാക്ക വിഭാഗ വികസന കോര്പറേഷന് 14.24 കോടിയും സ്റ്റേറ്റ് വെയര്‍ഹൗസ് കോര്പറേഷന് 10.75 കോടിയും ലാഭമുണ്ടാക്കി.
വിറ്റുവരവിന്റെ കാര്യത്തില്‍ കെ.എസ്.ഇ.ബിയാണ് മുന്നില്‍.14,505.48 കോടിയാണ് ഇക്കാലയളവിലെ വിറ്റുവരവ്. 5,399.62 കോടി വിറ്റുവരവുള്ള സിവില്‍ സെപ്ലെസ് കോര്‍പറേഷനാണ് രണ്ടാമത്. 3782 കോടി വിറ്റുവരവുള്ള ബിവറേജസ് കോര്പറേഷന് മൂന്നാമതും.
നഷ്ടമുണ്ടാക്കിയ പൊതുമേഖല സ്ഥാപനങ്ങളില്‍ ഒന്നാമത് കെ.എസ്.ഇ.ബിയാണ്. 514.74 കോടിയാണ് നഷ്ടം. ജല അതോറിറ്റിയാണ് രണ്ടാം സ്ഥാനത്ത് -398 കോടി. 243.02 കോടി കൈനഷ്ടമുള്ള കെ.എസ്.ആര്.ടി.സിയാണ് മൂന്നാമത്. കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പറേഷന് 74.49 കോടിയും കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്പറേഷന് 52.58 കോടിയും കശുവണ്ടി വികസന കോര്പറേഷന് 52.28 കോടിയും മലബാര്‍ സിമന്റ്സ് 27.87 കോടിയും കേരള ഫീഡ്സ് 25.61 കോടിയും പ്ലാേന്റഷന് കോര്പറേഷന് 18.69 കോടിയും നഷ്ടത്തിലായി. തൊഴിലാളികളുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ കെ.എസ്.ഇ.ബിയാണ് -33,633. 29,202 ജീവനക്കാരുള്ള െക.എസ്.ആര്.ടി.സിയാണ് രണ്ടാമത്.
Comments (0)