ദിനാഘോഷത്തിനായി ത്രിതലപഞ്ചായത്തുകളില്‍ നിന്ന് 5000 രൂപ വീതം പിരിച്ചുനല്‍കണം; ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിക്കുമാര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാനുള്ള ചെലവും നല്‍കും; പഞ്ചയാത്ത് ദിനാഘോഷം അടിപൊളിയാക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: കോവിഡ് കാലത്ത് പഞ്ചായത്ത് ദിനാഘോഷം നടത്താന്‍ ഫണ്ടില്ലാതെ വലഞ്ഞ് തദ്ദേശ സ്ഥാപനങ്ങള്‍. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു ലളിതമായി പഞ്ചായത്ത് ദിനം ആഘോഷിക്കും എന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ തെരഞ്ഞെടുപ്പു കാലത്ത് പരമാവധി ആഘോഷത്തിനാണ് നീക്കം.
അഞ്ചു കോടി രൂപയെങ്കിലും ചെലവാകുമെന്നാണു പ്രാഥമിക നിഗമനം. നിലവില്‍ തന്നെ ഫണ്ടില്ലാതെ പ്രയാസപ്പെടുന്ന പഞ്ചായത്തുകളുടെ തനത് അല്ലെങ്കില്‍ പൊതുഫണ്ടില്‍ നിന്നു തുക കണ്ടെത്തി പരിപാടി നടത്താനാണു സര്‍ക്കാര്‍ നീക്കം. ഫെബ്രുവരി 19നു തിരുവനന്തപുരത്താണു ദിനാഘോഷം.
ദിനാഘോഷത്തിനായി ത്രിതലപഞ്ചായത്തുകളില്‍ നിന്ന് 5000 രൂപ വീതം പിരിച്ചുനല്‍കാന്‍ നിര്‍ദേശിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി. പരിപാടിയുടെ ജനറല്‍ കണ്‍വീനറായ തിരുവനന്തപുരം പഞ്ചായത്ത് ഡപ്യുട്ടി ഡയറക്ടറുടെ പേരില്‍ തുക നല്‍കാനാണു നിര്‍ദ്ദേശം. ഈയിനത്തില്‍ മാത്രം 55.35 ലക്ഷം രൂപ പരിപാടിക്കായി ലഭിക്കും.
ഇതിനു പുറമേ ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിക്കുമാര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രാനുമതി, യാത്രപ്പടി, താമസസൗകര്യത്തിനുള്ള ചെലവ് എന്നിവ അതാതു തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ നിന്നോ പൊതുകാര്യ ഫണ്ടില്‍ നിന്നോ വഹിക്കുന്നതിനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.
യാത്രപ്പടിക്കും താമസസൗകര്യത്തിനുമുള്ള ചെലവും കൂട്ടുമ്ബോള്‍ ഓരോ പഞ്ചായത്തും ചെലവഴിക്കുന്ന തുക 40,000 രൂപയെങ്കിലുമായി ഉയരും. ഇതോടെ ഈ ഇനത്തില്‍ മാത്രം അഞ്ചു കോടി രൂപ ചെലവാകും.
ജനാധിപത്യ സംവിധാനത്തില്‍ അധികാരവികേന്ദ്രീകരണത്തിനായി നടത്തിയ സംഭാവനകളുടെ പേരില്‍ 'പഞ്ചായത്തീരാജിന്റെ ഭരണശില്‍പി'എന്ന് അറിയപ്പെടുന്ന ബല്‍വന്ത്‌റായ് മേത്തയുടെ ജന്മദിനമായ ഫെബ്രുവരി 19 ആണ് പഞ്ചായത്ത് ദിനമായി ആചരിക്കുന്നത്.
Comments (0)