ഭക്ഷ്യകിറ്റും പുതുവസ്ത്രങ്ങളും നൽകി ഫെയിസ് ഫൗണ്ടേഷൻ പുതുവത്സരാഘോഷം

ഭക്ഷ്യകിറ്റും പുതുവസ്ത്രങ്ങളും നൽകി ഫെയിസ് ഫൗണ്ടേഷൻ പുതുവത്സരാഘോഷം

കൊച്ചി: പ്രൊഫ.എം.കെ. സാനു നേതൃത്വം നൽകുന്ന ഫെയിസ് ഫൗണ്ടേഷൻ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഫെയിസ് അക്ഷയപാത്രം പദ്ധതിയുടെ ഗുണഭോക്താക്കളും തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവരും പങ്കെടുത്തു. പുതുവത്‌സരം പ്രമാണിച്ച് അക്ഷയപാത്രം ഗുണഭോക്താക്കൾക്ക് തുണിത്തരങ്ങളടക്കമുള്ള കിറ്റ് നൽകി. നഗരത്തിലെ തെരുവുകളിൽ കഴിയുന്നവർക്ക്  പുതുവത്സര കേക്കും വിഭവസമൃദ്ധമായ ഭക്ഷണവും നൽകി. 

എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ.കെ. അനിൽകുമാർ ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്തു.   ഫെയിസ് ഫൗണ്ടേഷൻ പ്രസിഡന്റ് ടി.ആർ. ദേവൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ.ടി. വിനയകുമാർ,  ട്രസ്റ്റ് ഭാരവാഹികളായ എ.എസ്. രാജൻ, സി.ബി. ഹരി, വിനു വിനോദ്, രാജേഷ് തില്ലങ്കേരി തുടങ്ങിയവർ പങ്കെടുത്തു.