കറുത്ത നിറത്തിന്റെ പേരില്‍ പരിഹാസം, ഭര്‍ത്താവിനെ യുവതി വെട്ടിക്കൊലപ്പെടുത്തി

കറുത്ത നിറത്തിന്റെ പേരില്‍ പരിഹാസം, ഭര്‍ത്താവിനെ യുവതി വെട്ടിക്കൊലപ്പെടുത്തി

ദുര്‍ഗ്: കറുത്ത നിറത്തിന്റെ പേരില്‍ സ്ഥിരമായി പരിഹസിച്ച ഭര്‍ത്താവിനെ യുവതി വെട്ടിക്കൊലപ്പെടുത്തി. ചത്തീസ്ഗണ്ഡിലെ ദുര്‍ഗ് ജില്ലയിലെ അമലേശ്വര്‍ ഗ്രാമത്തിലാണ് സംഭവം.30കാരിയായ സംഗീത സോന്‍വാനിയാണ് ഭര്‍ത്താവ് അനന്ത് സോന്‍വാനിയെ (40) കോടലി കൊണ്ട് വെട്ടിക്കൊന്നത്. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അനന്ത് സോന്‍വാനി ഭാര്യയെ പതിവായി വൃത്തികെട്ടവളെന്ന് വിളിക്കുകയും അവരുടെ ഇരുണ്ട ചര്‍മ്മത്തെക്കുറിച്ച് പതിവായി പരിഹസിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ ദമ്ബതികള്‍ മുമ്ബ് പലതവണ വഴക്കിട്ടിട്ടുണ്ട്. ഞായറാഴ്ചയും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് സംഗീത വീട്ടിലിരുന്ന കോടാലി ഉപയോഗിച്ച് ഭര്‍ത്താവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിക്കുകയും ചെയ്തു. പിറ്റേന്ന് തന്റെ ഭര്‍ത്താവിനെ ആരോ കൊന്നുവെന്ന് പറഞ്ഞ് ഗ്രാമവാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതി ശ്രമിച്ചു. എന്നാല്‍ പോലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. അനന്ത് സോന്‍വാനിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.