ദേശിയപാതയോരത്ത് മാലിന്യം തള്ളുന്നത് പതിവാകുന്നു

ദേശിയപാതയോരത്ത് മാലിന്യം തള്ളുന്നത് പതിവാകുന്നു

കടാതി: കൊച്ചി-ധനുഷ്ക്കോടി ദേശിയ പാതയോരത്ത് രാത്രിയുടെ മറവിൽ സാമൂഹ്യ വിരുധർ മാലിന്യം തള്ളുന്നത് പതിവാകുന്നു. കഴിഞ്ഞദിവസം കടാതിയിലും വാളകം പഞ്ചായത്ത് 12-ാം വാർഡിലെ പെരുവംമൂഴി പാലത്തിന് സമീപവുമാണ് മാലിന്യം തള്ളിയത്.കഴിഞ്ഞയാഴ്ചയിലും പാതയോരത്ത് സമാനമായ സംഭവം ഉണ്ടായിരുന്നു ഇത്തരത്തിൽ മാലിന്യം തളളുന്നത് മൂലം കാൽ നടയാത്രക്കാർക്ക് ദുരിതമായിരിക്കുകയാണ്. പക്ഷികളും മറ്റ് ജന്തുക്കളും മാലിന്യം വലിച്ച് കുടിവെള്ളത്തിലും മറ്റും കൊണ്ടിരുന്നത് മൂലം പ്രദേശവാസികളുടെ കുടിവെള്ളവും മലിനപ്പെടുന്നതായി പരാതിയുണ്ട്.
രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ വാഹനങ്ങളിലെത്തിക്കുന്ന മാലിന്യം ആളൊഴിഞ്ഞ ഇടങ്ങളിൽ നിക്ഷേപിച്ച് മടങ്ങുകയാണ് പതിവെന്ന് നാട്ടുകാര്‍ പറഞ്ഞു.മാലിന്യ നിക്ഷേപം ശ്രദ്ധയില്‍പ്പെട്ട് വിവരമറിയച്ചതിനെ തുടര്‍ന്നു പഞ്ചായത്ത് അംഗങ്ങളും ജനപ്രതിനിധികളും മറ്റ് പോലീസ് ആരോഗ്യ വകുപ്പ് വിഭാഗം ഉദ്യോഗസ്ഥരും സംയുകതമായി മാലിന്യം നീക്കം ചെയ്തു.എന്നാല്‍ രാത്രിയുടെ മറവില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയുന്നവരെ പിടികൂടുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.