അഴിമതിയും കെടുകാര്യസ്ഥതയും ഫാ ക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡിപ്പാ ർട്ടുമെന്റ് പിരിച്ചുവിട്ട് "ഡയറക്ടറേറ്റ് ഓ ഫ് സേഫ്റ്റി ഡിപ്പാർട്ടുമെന്റു" രൂപീകരണ വുമായി സർക്കാർ

അഴിമതിയും കെടുകാര്യസ്ഥതയും ഫാ ക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡിപ്പാ ർട്ടുമെന്റ് പിരിച്ചുവിട്ട് "ഡയറക്ടറേറ്റ് ഓ ഫ് സേഫ്റ്റി ഡിപ്പാർട്ടുമെന്റു" രൂപീകരണ വുമായി സർക്കാർ
കൊച്ചി: അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഇലക്ട്രിക്കൽ ഇൻ സ്പക്ടറേറ്റുമായി ലയിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് സേഫ്റ്റി ഡിപ്പാർട്ടുമെന്റ് രൂപീകരിക്കാൻ സർക്കാർ തീരുമാനം. കഴി ഞ്ഞ 24 നു ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സുപ്രധാന തീരുമാനം. 268 ജീവനക്കാർ മാത്രമുള്ള ഫാക്ടറീസ് ആൻഡ് ബോയിലേഴ്സിൽ നടക്കു ന്ന അ ഴിമതിയും കെടുകാര്യസ്ഥതയുമാണ് ലയനത്തിനു പിന്നിലെന്ന് സൂചനയുണ്ട്. ലൈസൻസ് ഫീസിനത്തിൽ 2 കോടിയോളം രൂപ പിരിഞ്ഞു കിട്ടാനുണ്ടായിട്ടും ഉദ്യോഗ സ്ഥരുടെ അലംഭാവം മൂലം പിരിച്ചെടുക്കാൻ വകുപ്പിനു കഴിഞ്ഞിട്ടില്ല. വ്യവസായ ശാലകളുടെയും ജീവനക്കാരുടെ യും സുരക്ഷ മുൻനിർത്തി 1961 ലാണ് വകുപ്പു രൂപം കൊ ണ്ടത്.എന്നാൽ ഉദ്യോഗസ്ഥ അഴിമതിയും കെടുകാര്യ സ്ഥ തയും വകുപ്പിന്റെ മുഖ മുദ്ര ആയി മാറിയിരിക്കുകയാണ്. ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിച്ച് സർക്കാരിന് കോടികളു ടെ നഷ്ടം വരുത്തുന്ന പ്രൊജക്ടുകൾ നടപ്പിലാക്കുക എ ന്നതു മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. വ്യവസായ ശാ ലകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ സി.ജെ.എം. കോട തിയിൽ തീർപ്പാക്കേണ്ട പല കേസുകളും ഇപ്പോഴത്തെ ഡ യറക്ടർ ഇല്ലാത്ത അധികാരം ഉപേയോഗിച്ച് തീർപ്പാക്കു ന്നതിലുടെ വൻ അഴിമതിക്കു കളമൊരുങ്ങിയിരിക്കുകയാ ണ്. ഇതുവഴി സർക്കാരിനു കോടികളുടെ നഷ്ടമാണ് സംഭ വിച്ചിരിക്കുന്നത്. നിലവിൽ വി.ശിവൻകുട്ടിയുടെ കീഴിലാണ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്. സാങ്കേതിക പരി ജ്ഞാനമുള്ളവർ മാത്രമുളള ഈ വകുപ്പിൽ നടക്കുന്ന അഴി മതിയെകുറിച്ച് സർക്കാരിനു കൃത്യമായ ധാരണ ഇല്ലാത്ത തും അഴിമതിയു ടെ വ്യാപ്തി വർന്ധിപ്പിക്കുന്നു. ഡയറക്ട റേറ്റ് ഓഫ് സേഫ്റ്റി ഡിപ്പാർട്ടുമെന്റായി മാറുന്നതോടെ പ്ര മോഷൻ സാധ്യത കൂടുതലാകുമെന്ന് മിനിസ്റ്റീരിയൽ ജീവന ക്കാർ പറയുന്നു. ഏലൂർ ഫാക്ടിൽ അമോണിയ ചോർച്ച മുൻകൂട്ടി അറിയിക്കുന്നതിന് ഫാക്ടറീസ് ആൻഡ് ബോയി ലേഴ്സ് സ്ഥാപിച്ച റോസേഴ്സ് സംവിധാനത്തിലൂടെ സർ ക്കാരിന് കോടികളാണ് നഷ്ടം വന്നിരിക്കുന്നത്. പാഴായ ഈ പദ്ധതിക്ക് വീണ്ടും 5 കോടി രൂപ അനുവദിച്ചതിലൂടെ ഡയറക്ടറും ശിങ്കിടികളും വൻ അഴിമതി ലക്ഷ്യം വച്ചിരി ക്കുകയാണ്. പതിനായിരം പി.പി.എം അമോണിയ ചോർ ന്നാൽ മാത്രം പ്രവർത്തിക്കുന്ന ഈ സംവിധാന ത്തിനെ തിരെ നിരവധി പരാതികളാണ് ഉയർന്നിരിക്കുന്നത്. 25 പി. പി.എം. അമോണിയ ചോർന്നാൽ പോലും കണ്ണെരിച്ചിലും അസ്വസ്ഥതകളും അനുഭവപെടും എന്നിരിക്കെയാണ് ഫാ ക്ടറിസ് ആൻഡ് ബോയിലേഴ്സ് 10,000 പി.പി.എം. ചോർ ന്നാൽ മാത്രം പരിഹരിക്കുന്ന അത്ഭുത റോസേഴ്സ് സംവി ധാനം സ്ഥാപിച്ച് കോടികൾ സർക്കാരിനു ബാധ്യത ഉണ്ടാ ക്കിയിരിക്കുന്നത്. ലയനം നടപ്പിലാക്കുന്നതോടെ വകുപ്പി ന്റെ തലപ്പത്ത് ഐ.എ.എസ്. തലത്തിലുള്ള ഉദ്യോഗസ്ഥൻ വരുമെന്നതിനാൽ തങ്ങളുടെ അവകാശങ്ങൾ സംരക്ഷി ക്കപെടുമെന്ന പ്രതീക്ഷയും ജീവനക്കാർക്കുണ്ട്. ഇതു സം ബന്ധിച്ച കൂടുതൽ പരിശോധനകൾക്കായി വ്യവസായം, തൊഴിൽ, വൈദ്യുതി എന്നീ വകുപ്പു സെക്രട്ടറിമാരെ ചുമ തലപെടുത്തിയിരിക്കുകയാണ്.