മലബാർ മെഡിക്കൽ കോളേജിലെ (ഉള്ള്യേരി ) ചികിത്സ പിഴവിൽ മരിച്ച അശ്വതിയുടെ മരണത്തിനെതിരെയുള്ള പ്രക്ഷോഭ സമരത്തിൽ BJP യുടെ നിലപാടിൽ പാർട്ടിയിൽ ഭിന്നത ,
കോഴിക്കോട്, :ഉള്ള്യേരിക്കടുത്ത് മൊടക്കല്ലൂർസ്ഥിതി ചെയ്യുന്ന മലബാർ മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മരണപ്പെട്ട ഗർഭസ്ഥ ശിശുവിൻ്റെയും മാതാവ് അശ്വതിയുടെയും മരണത്തിൽ പ്രതിഷേധം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രക്ഷോഭ സമരങ്ങളിൽ ബി.ജെ.പിയുടെ ഉന്നതരിൽ ചിലരുടെ താത്പര്യങ്ങൾക്ക് വിധേയമായ് സമരം ഒരു വഴിപാടായ് നടത്തി ആശുപത്രി അധികൃതർക്ക് ദോഷമുണ്ടാകാതെയുള്ള നിലപാട് സ്വീകരിച്ച് പ്രക്ഷോഭങ്ങളെ തടസപ്പെടുത്തി ഇല്ലാതാക്കാനുള്ള ചിലരുടെ നടപടികളെ തുടർന്ന് പ്രാദേശികമായി പാർട്ടിയിൽ കടുത്ത പ്രതിഷേധവും ഭിന്നതയും രംഗത്ത് വന്നിരിക്കുന്നു.സംസ്ഥാന പ്രസിഡൻ്റിൻ്റെ വീടിനടുത്തുള്ള ആശുപത്രിയായിട്ടും, നാലു വയസുള്ളപ്പോൾ മുതൽ ബാലഗോകുലത്തിൻ്റെ സജീവ പ്രവർത്തയായിരുന്നു മരണപ്പെട്ട അശ്വതി എന്ന പെൺകുട്ടി എന്നതും കണക്കിലെടുക്കാതെ നഷ്ടം സംഭവിച്ച കുടുംബത്തിൻ്റെ കരുതലായി നിൽക്കുന്നതിന് പകരം മലബാർ മെഡിക്കൽ കോളേജിനൊടൊപ്പവും അമ്മയുടെയും കുഞ്ഞിൻ്റെയും മരണത്തിന് കാരണക്കായ ഘാതകരെ സംരക്ഷിക്കുക എന്ന നിലപാടെടുക്കുകയും ചെയ്യുന്ന പാർട്ടി നേതൃത്വങ്ങളുടെ നടപടികളിൽ പാർട്ടിയിലെ സാധാരണക്കാർ കടുത്ത അസംതൃപ്തി പ്രകടിപ്പിക്കുകയും ചിലർ അത് പരസ്യമാക്കുകയും ചെയ്യുന്നു. അവിടത്തെ ഡോ: പ്രജിഷ യുടെ നിരീക്ഷണത്തിലും നിർദ്ദേശങ്ങളിലുമായിരുന്നു ഗർഭിണിയായ അശ്വതിയുടെ ചികിത്സാ കാലം, എന്നാൽ അപകടം നടക്കുന്ന സാഹചര്യം ജാസ്മിൻ എന്ന ഡോക്ടർ സ്വയം ഏറ്റെടുക്കുകയാണെന്നാണ് അശ്വതിയുടെ വീട്ടുകാരുടെ ആരോപണം, ജാസ്മിൻ എന്ന ഡോക്ടർ ആകട്ടെ. പൂനൂരിലും, താമരശ്ശേരിയിലും ഇതേ സാഹചര്യത്തിൽ രണ്ട് സംഭവങ്ങൾക്ക് ഉത്തരവാദി ആയിരുന്നവരാണെന്നു വ്യാപകമായ ആക്ഷേപമുണ്ടായിട്ടും ആശുപത്രി അധികൃതർ വീണ്ടും ഒരു പരീക്ഷണത്തിന് മുതിർന്ന് രണ്ട് ജീവൻ നഷ്ടപ്പെടുത്തിയതിന് കൃത്യമായ ഉത്തരം നൽകേണ്ടവരാണ്,നൽകേണ്ടവരാണ്.
അശ്വതിയുടെ ഭർത്താവിൻ്റെ വാക്കുകളിൽ ..,,,,,
മലബാർ മെഡിക്കൽ കോളേജ്,(MMC, ഉള്ളിയേരി,കോഴിക്കോട്.)
ഡോക്ടർമാർ നടത്തിയ പിഴവാണ് മരണ കാരണം.
പ്രൊഫ.പ്രജിഷ ഡോക്ടർ ആണ് ഇത്രയും മാസം ഇവരെ കൺസൾട്ട് ചെയ്തത്.
ഡ്യൂട്ടി ഡോക്ടർ ജാസ്മിൻ നേരത്തെ സമാന കേസുകളിൽ പൂനൂരിലുള്ള ഹോസ്പിറ്റലിൽ നിന്നും, താമരശ്ശേരി ഹോസ്പിറ്റലിൽ നിന്നും ഒഴിവാക്കപ്പെട്ട ആളാണ്.
കുഞ്ഞിനേയും,അമ്മയെയും അവർ ചികിത്സ വൈകിപ്പിച്ചതാണ് ഈ സംഭവങ്ങൾക്ക് കാരണം
07/09/24 ന് കാണിക്കാൻ പോയ അവരെ അഡ്മിറ്റ് ആക്കി, ബിപി നോർമൽ ആയിട്ട് 2 ദിവസം കഴിഞ്ഞു സർജറി ചെയ്യാം എന്ന് പ്രജിഷ ഡോക്ടർ പറഞ്ഞിരുന്നു.
എന്നാൽ 10,11 തിയ്യതികളിൽ തുടർച്ചയായി 2 ദിവസം ഓവർഡോസ് മരുന്ന് കൊടുത്തുകൊണ്ട് പ്രാണവേദന കൊണ്ട് നിലവിളിച്ച അശ്വതിയെ സർജറി ചെയ്യാം എന്ന് പറഞ്ഞു എങ്കിലും ചെയ്തില്ല, എന്നാൽ അന്ന് 3 സർജറി വേറെ നടന്നു, സീരിയസ് ആയിട്ടുള്ള ഈ കേസ് മാറ്റി വെച്ച് നോർമൽ ആക്കി മാറ്റാൻ വേണ്ടി രോഗിയുടെ അഭ്യർത്ഥന പോലും കേട്ടില്ല., 11 ന് പ്രജിഷ എന്ന പ്രധാന ഡോക്ടർ അവിടെ ആ സമയത്ത് ഉണ്ടായിരുന്നില്ല, പ്രജിഷ ഡോക്റേ കാണുകയോ, ഇവിടെ നിന്ന് ഒഴിവാക്കി തരുകയോ, ചെയ്യണം എന്ന് അവൾ കരഞ്ഞു പറഞ്ഞിട്ടുപോലും അവർ അതിന് കൂട്ടാക്കിയില്ല,
പിന്നീട് 12/09/24 ന് പുലർച്ചെ 3 മണിക്ക് എല്ലാം നല്ല രീതിയിൽ ആണ് പ്രസവം നടക്കും എന്ന് പറഞ്ഞ ഹോസ്പിറ്റലിൽ നിന്നും അര മണിക്കൂറിനു ശേഷം ആണ്
ഗർഭ പാത്രം പൊട്ടി, കുഞ്ഞു മരിച്ചു, യൂട്രെസ് മാറ്റണം സർജറി വേണം എന്ന് പറയുന്നത്. സർജറിക്ക് ശേഷം ബ്ലീഡിങ് വന്നു,അതിനും 4 മണിക്കൂറോളം സർജറി നടത്തി.പിന്നീട് ബ്ലീഡിങ് നിന്നിട്ടുണ്ട് 24 മണിക്കൂർ നിരീക്ഷണത്തിൽ ആണ് എന്ന് പറഞ്ഞു. ബന്ധപ്പെട്ടവർ ആശുപത്രി അധികൃതരുമായി സംസാരിച്ചപ്പോൾ
പേഷ്യന്റിനെ വേറെ ഹോസ്പിറ്റലിലേക്ക് മാറ്റാം എന്ന് പറഞ്ഞപ്പോൾ അതിന്റെ ആവശ്യം ഇല്ല എന്നാണ് അവർ അറിയിച്ചത്.
13/09/24 ന് രാവിലെ വീണ്ടും ബ്ലീഡിങ് നിൽക്കുന്നില്ല, അത് കണ്ടു പിടിച്ചു,എഗ്മോ ചെയ്യണം അതിന് മൈത്ര ഹോസ്പിറ്റലിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട് അതിനുള്ള 10 ലക്ഷത്തോളം വരുന്ന ചെലവ് കണ്ട് വെക്കണമെന്നും എന്ന് കുടുംബത്തോട് പറഞ്ഞു, അതറിഞ്ഞു
സാമൂഹ്യ പ്രവർത്തകരും, ബന്ധുക്കളും ചേർന്ന്, ഇത്രയും വലിയ ചെലവ് താങ്ങാൻ പറ്റാത്ത പാവപ്പെട്ട കുടുംബമാണ് എന്ന് ഹോസ്പിറ്റൽ അധികൃതരെ അറിയിച്ചു.
മൈത്രയിൽ നിന്നും ഡോക്ടറും, ആംബുലൻസും രാവിലെ തന്നെ എത്തിയിരുന്നു,
എഗ്മോ ചെയ്യാൻ എന്ന് പറഞ്ഞു മൈത്ര ഹോസ്പിറ്റലിലേക്ക് ഉച്ചയോടെ മാറ്റി എങ്കിലും അവിടെ എത്തി അര മണിക്കൂറിനുള്ളിൽ മരണപ്പെട്ടു., അവിടെ ഉള്ള ഡോക്ടർ പറഞ്ഞത് അവയങ്ങളുടെ പ്രവർത്തനങ്ങളെല്ലാം തന്നെ നിലച്ച അവസ്ഥയിൽ ആണ്, സമയം വൈകിപോയതിനാൽ ബ്ലീഡിങ് കണ്ടെത്താൻ ബുദ്ധിമുട്ട് ഉണ്ട്, അതിന് ശേഷമേ എഗ്മോ ചെയ്യാൻ സാധിക്കുകയുള്ളൂ എന്നാണ്.
എല്ലാം നശിപ്പിച്ചു അവസാന നിമിഷം പ്രശ്നം ഒഴിവാക്കാൻ വേണ്ടി ആണ് എംഎംസിയിൽ നിന്നും അശ്വതിയെ കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുള്ളത്.
അവിടെ എത്തിയപ്പോഴേക്കും അറ്റാക്ക് ആയി,7 ലിറ്ററോളം രക്തം കയറിയ ശരീരത്തിൽ അവയവങ്ങളുടെ പ്രവർത്തനം എല്ലാം അവസാനിക്കാനായ സമയത്താണ് ഇവിടെ നിന്ന് മാറ്റുന്നത്.
സമാനമായ നിരവധി കേസുകൾ ഉണ്ടായിട്ടും എംഎംസി അധികൃതർ ഇത്തരം പ്രധാന ഡിപ്പാർട്ട് മെന്റുകളിൽ പോലും, ഇത്തരം ആളുകളെ നിയമിച്ചു കൊണ്ടാണ് സാധാരണക്കാരെ കൊലക്ക് കൊടുക്കുന്നത്.
പ്രതികരിക്കാൻ പോലും തയ്യാറാകാത്ത വിധം പല രീതിയിൽ ഇവർ എല്ലാവരുടെയും വായ് മൂടി കെട്ടി, മെഡിക്കൽ കോളേജ് കെട്ടിപ്പടുക്കുകയാണ്.
ഇവരുടെ പണത്തിനും, പിടിപാടിനും മുന്നിൽ പലരും നിശ്ശബ്ദരാവുന്നു.
അനുഭവങ്ങൾ ആണ് നമ്മളെ സത്യങ്ങൾ വിളിച്ചു പറയിക്കുക,
ഇത്തരം സത്യങ്ങൾക്കൊപ്പം നിന്ന് സത്യം വിളിച്ചു പറയാൻ ആർക്കും തന്നെ ഇങ്ങനെ ഉള്ള അനുഭവങ്ങൾ ഉണ്ടാകാതെ പറയാൻ സാധിക്കട്ടെ.
ഈ മരണം എല്ലാവരെയും പിടികൂടും എപ്പോൾ വേണമെങ്കിലും, അതിനിടയിൽ സത്യത്തിനും നീതിക്കും ഒപ്പം നില്കാൻ അഭ്യർത്ഥിക്കണമെന്നാണ് അശ്വതിയുടെ വീട്ടുകാർക്കൊപ്പം നാട്ടുകാരും ആവശ്യപ്പെടുന്നത്, ഒരു ആശുപത്രിയിൽ ചെന്ന് ഇതുപോലുള്ള സാഹചര്യത്തിൽ വൈകാരികമായി പ്രതികരിക്കുന്ന സാധാരണക്കാരെ ജാമ്യം പോലും നൽകാതെ ജയിലിൽ പിടിച്ചടക്കാൻ ഇവിടെ നിയമം ഉണ്ടാക്കിയിട്ടുണ്ട് എന്നാൽ നിരവധി അശ്വതിമാരെയും ഗർഭസ്ഥ ശിശുക്കളെയും ഇല്ലാതാക്കി അവയവക്കച്ചവടം നടത്തുന്ന ആശുപത്രികളെ സംരക്ഷിക്കാനാണ് ഇവിടെ ജനങ്ങൾ തിരഞെടുത്ത സർക്കാരും സംവിധാനങ്ങളും ശ്രമിക്കുന്നതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും.
Comments (0)