*ന്യൂ ജെൻ മയക്കുമരുന്നു മായി കാപ്പ കേസ് പ്രതി എക്സൈസ് പിടിയിൽ*
തൃശൂർ: 13 ഓളം കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതും കാപ്പ കേസ് പ്രതിയുമായ ചൊവ്വൂർ സ്വദേശി മാളിയേക്കൽ വീട്ടിൽ ജോസ് മകൻ ജിനു ജോസിനെ അതിമാരക മയക്കുമരുന്നായ 130 മില്ലി ഗ്രാം LSD ( Lysergic Acid ) സ്റ്റാമ്പുമായും കഞ്ചാവുമായും ചേർപ്പ് എക്‌സൈസ് ഇൻസ്‌പെക്ടർ അശ്വിൻ കുമാറും സംഘവും അറസ്റ്റ് ചെയ്തു. ഉത്സവ സീസണിൽ വിദ്യാർത്ഥികൾക്കിടയിൽ വിപുലമായ രീതിയിൽ മയക്കുമരുന്ന് വിൽപ്പന നടത്തിക്കൊണ്ടിരിക്കെയാണ് കോമേഴ്സ്യൽ ക്വാണ്ടിറ്റി അളവിലുള്ള LSD സ്റ്റാമ്പുമായി പ്രതി അറസ്റ്റിലായത്. നിരവധി കേസുകളിൽ പ്രതിയായ ജിനു ജോസിനെ ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിൽ ഒടുവിലാണ് ചേർപ്പ് എക്സൈസ് പാർട്ടി കേസ് കണ്ടെടുത്തത്. കേസ് കണ്ടെടുത്ത പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കെ വി , സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻരാജ് , സുഭാഷ് വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്യാമലത,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷൈജു എന്നിവർ ഉണ്ടായിരുന്നു.
Comments (0)