അബുദാബിയില്‍ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശി വാളിയേങ്കല്‍ ഡെന്‍സിയുടെ കല്ലറ തുറന്ന് ഇന്ന് റീപോസ്റ്റുമോര്‍ട്ടം

അബുദാബിയില്‍ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശി വാളിയേങ്കല്‍ ഡെന്‍സിയുടെ കല്ലറ തുറന്ന് ഇന്ന് റീപോസ്റ്റുമോര്‍ട്ടം

ചാലക്കുടി :  അബുദാബിയില്‍ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശി വാളിയേങ്കല്‍ ഡെന്‍സിയുടെ കല്ലറ തുറന്ന് ഇന്ന് റീപോസ്റ്റുമോര്‍ട്ടം നടത്തും. സെന്റ് ജോസഫ് പള്ളിയിലാണ് സംസ്‌കാരം നടന്നത്. ഇരിങ്ങാലക്കുട ആര്‍ഡിഒയുടെ അനുമതിയോടെയാണ് റീ പോസ്റ്റുമോര്‍ട്ടം. കോഴിക്കോട് സ്വദേശി ഹാരിസിന്റെ അബുദാബിയിലെ സ്ഥാപനത്തിലായിരുന്നു ഡെന്‍സിക്ക് ജോലി. 2020 മാര്‍ച്ച് അഞ്ചിനാണ് ഹാരിസിനെയും ഡെന്‍സിയെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. പാരമ്പര്യ വൈദ്യന്‍ മൈസൂരുവിലെ ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി നിലമ്പൂര്‍ കൈപ്പഞ്ചേരി സ്വദേശി ഷൈബിന്‍ അഷറഫാണ് കൊലയുടെ സൂത്രധാരന്‍ എന്ന് കൂട്ടുപ്രതികളുടെ മൊഴിയോടെയാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഷൈബിന്‍ അഷറഫ് ഹാരിസിന്റെ ബിസിനസ് പങ്കാളിയായിരുന്നു. ഈ കേസ് അന്വേഷിക്കുന്ന നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ  അപേക്ഷ പ്രകാരമാണ് റീ പോസ്റ്റുമോര്‍ട്ടം.