കണ്ണൂര്‍ എയര്‍ പോര്‍ട്ടിന്റെ വളര്‍ച്ചക്ക് കരുത്താകുന്ന തീരുമാനം ; നേരിട്ട് വിമാന സര്‍വീസ് തുടങ്ങാന്‍ താല്പര്യം അറിയിച്ച് യുഎഇ

കണ്ണൂര്‍ എയര്‍ പോര്‍ട്ടിന്റെ വളര്‍ച്ചക്ക് കരുത്താകുന്ന തീരുമാനം ; നേരിട്ട് വിമാന സര്‍വീസ് തുടങ്ങാന്‍ താല്പര്യം അറിയിച്ച് യുഎഇ

കണ്ണൂര്‍ : കണ്ണൂരിലേക്ക് നേരിട്ട് വിമാന സര്‍വീസ് തുടങ്ങാന്‍ താല്പര്യം അറിയിച്ച് യുഎഇ. ഇക്കാര്യം ആവശ്യപ്പെട്ട് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് എ. അഹ്ലി വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദ്യത്തെ സിന്ധ്യയ്ക്ക് കത്ത് നല്‍കി. കണ്ണൂര്‍ അടക്കം ഇന്ത്യയിലെ എട്ടിടങ്ങളിലേക്ക് പുതുതായി സര്‍വീസ് നടത്താനുള്ള താല്പര്യമാണ് യുഎഇ വ്യക്തമാക്കിയത്. കണ്ണൂര്‍ കൂടാതെ അമൃത്‌സര്‍, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍, ഗോവ, ഭുവനേശ്വര്‍, ഗുവാഹത്തി, പൂനെ മേഖലകളില്‍ സര്‍വീസ് അനുവദിക്കണം എന്നാണ് ആവശ്യം. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, കൊല്‍ക്കത്ത, തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ നിന്നാണ് നിലവില്‍ യുഎഇ വിമാന സര്‍വീസ് നടത്തുന്നത്. അതേസമയം യുഎഇ വിമാന കമ്പനികളെ കൂടുതല്‍ വിമാനസര്‍വീസ് നടത്താന്‍ അനുവദിക്കരുതെന്നാണ് ഇന്ത്യന്‍ വിമാന കമ്പനികളുടെ നിലപാട്.