'ഇത് എന്ത് ലോകം' സ്വന്തം അമ്മയെ കൊന്ന മകള്‍ അച്ഛനെയും കൊല്ലാന്‍ ശ്രമിച്ചു
തൃശൂര്‍: മാതാവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ മകളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കീഴൂര്‍ ചൂഴിയാട്ടില്‍ വീട്ടില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മിണിയാണ് (58) കൊല്ലപ്പെട്ടത്. കേസില്‍ മകള്‍ ഇന്ദുലേഖയെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പതിനാല് സെന്റ് ഭൂമിയും വീടും കൈവശപ്പെടുത്താനായിരുന്നു കൊലപാതകം നടത്തിയത്. പതിനേഴാം തീയതിയാണ് ഇന്ദുലേഖ രുക്മിണിക്ക് വിഷം കൊടുത്തത്. അസുഖമാണെന്ന് പറഞ്ഞ് പ്രതി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അമ്മയെ എത്തിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് രുക്മിണി മരിച്ചത്. മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍ വിഷാംശം കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഈ സമയത്ത് വീട്ടിലുണ്ടായിരുന്നവരെ വിളിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഇന്ദുലേഖയാണ് വിഷം നല്‍കിയതെന്ന് സ്ഥിരീകരിച്ചത്. ഇന്ദുലേഖയ്ക്ക് ലക്ഷങ്ങളുടെ സാമ്ബത്തിക ബാദ്ധ്യതയുണ്ട്. സ്ഥലം കൈക്കലാക്കി വില്‍ക്കാനായിരുന്നു പദ്ധതി. ഇതിന്റെ പേരില്‍ അമ്മയുമായി നേരത്തെ വഴക്കുണ്ടായിരുന്നു. അതേസമയം, യുവതി അച്ഛനെയും കൊല്ലാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയില്‍ കലര്‍ത്തി അച്ഛന് നല്‍കിയെങ്കിലും, രുചി മാറ്റം തോന്നിയതിനാല്‍ അദ്ദേഹം ചായ കുടിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍
Comments (0)