പാറാവ് ഡ്യൂട്ടിയിൽ അതീവജാഗ്രതയ്ക്ക് ശിക്ഷ കൊടുത്ത്: ഡിസിപി- രവീന്ദ്രൻ കവർസ്റ്റോറി
കൊച്ചി: എറണാകുളം വനിതാ പോലീസ് സ്റ്റേഷനിൽ ജാഗ്രതയോടെ തന്റെ കൃത്യനിർവഹണം നടത്തിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ശിക്ഷ നൽകി പുതിയ ഐപിഎസ് കാരിയുടെ സാന്നിധ്യം. പോലീസുകാർക്കിടയിൽ വ്യാപകമായ എതിർപ്പ് പ്രകടമായിരിക്കുന്നു. ഒരു സ്റ്റേഷനിലെ പൂർണമായ സുരക്ഷാ ചുമതല വഹിക്കുക എന്ന ജോലിയാണ് പാറാവ് അഥവാ സെൻട്രി നിൽക്കുന്ന ഉദ്യോഗസ്ഥന്‍റെത്. സ്റ്റേഷനിൽ ആരെല്ലാം വരുന്നുവോ, പോകുന്നുവോ, സ്റ്റേഷനിലെ സകലമാന വസ്തുക്കളുടെയും ലോക്കപ്പിൽ കിടക്കുന്ന പ്രതികൾ ഉൾപ്പെടെയുള്ളവരുടെ മേൽ നിയന്ത്രണം ഉള്ള പാറാവുകാരിക്ക് സ്റ്റേഷൻ കവാടത്തിന് ദൂരെയായി ഔദ്യോഗിക വാഹനത്തില്‍ പാർക്ക് ചെയ്ത് സിവിൽ ഡ്രസിൽ വളരെ ലാഘവത്തോടെ സ്റ്റേഷനിൽ വന്നപ്പോൾ ആരാണ് താങ്കൾ, എന്താണ് ആവശ്യം എന്ന് ചോദിച്ചപ്പോൾ ഐപിഎസ് കാരിക്ക് ഉണ്ടായ ഈഗോ വളരെ കൂടി പോയതിനാൽ കൃത്യമായ ജോലിചെയ്ത സാധാരണ പോലീസുകാരിക്ക് ശിക്ഷയായി നടുറോഡിൽ ട്രാഫിക് ഡ്യൂട്ടി നൽകി മാതൃക കാണിച്ചിരിക്കുകയാണ് പുതിയ ഡിസിപി. സാധാരണ ഒരു സ്റ്റേഷനിൽ പുതിയ ഏമാന്മാർ വന്ന് ചാർജ് എടുത്താൽ ജീപ്പില്‍ കറങ്ങി വഴിയെ പോകുന്നവന്റെയും കലുങ്കുകളിൽ ഇരിക്കുന്നവന്റെയും മുതുകത്ത് ചവിട്ടിയാണ് തന്റെ സാന്നിധ്യം അറിയിക്കാറ്.എന്നാൽ വളരെയധികം വനിത ഐപിഎസ് കാർ കൊച്ചിയിൽ പൊതുസമൂഹത്തോടും പോലീസുകാരോടും മാന്യമായി ഇടപഴുകി സേവനം നടത്തിയിട്ടുണ്ടെങ്കിലും പോലീസുകാർക്കിട്ട് പണി കൊടുത്ത പുതിയ ഐപിഎസ് കാരിയുടെ വരവിൽ സേനയിലെ മുഴുവൻ പോലീസുകാരും അതൃപ്തരാണ്.
സത്യം പറഞ്ഞാൽ വാപ്പ ഉമ്മയെ തല്ലും സത്യം പറഞ്ഞില്ലെങ്കിൽ വാപ്പാ പട്ടിയിറച്ചി തിന്നും എന്ന അവസ്ഥയിലാണിപ്പോൾ കൊച്ചിയിലെ പോലീസുകാർ ഇന്നലെ വന്ന പുതിയ ഓഫീസറെ തിരിച്ചറിഞ്ഞില്ല എന്ന പേരിൽ പൊരിവെയിലത്ത് നിർത്തി പണി നൽകുന്ന പുതിയ ഓഫീസറുടെ അടുത്ത നടപടികളെ കാത്തിരിക്കുകയാണ് കൊച്ചിക്കാരും കൊച്ചിയിലെ പോലീസുകാരും ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലേക്ക് ഐപിഎസ് പദവി ലഭിച്ചുവരുന്ന പല വല്യോമാൻമാരും ധരിക്കുന്നത് കേരളത്തിലെ വിദ്യാ സമ്പന്നരും സംസ്കാര സമ്പന്നരുമായ പോലീസ് സേനാംഗങ്ങളും പൊതുജനങ്ങളും ഈ വരുന്ന ഉത്തരേന്ത്യൻ ഓഫീസർമാരുടെ നാട്ടിലുള്ള പോലീസുകാരെപ്പോലെ ചെരുപ്പ് താങ്ങികളാണെന്ന മിഥ്യ ധാരണയാണ് ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്. കൃത്യമായും ആത്മാർത്ഥമായും തങ്ങളുടെ ജോലി ചെയ്യുന്ന കേരള പോലീസിന് ഇത്തരം മേലുദ്യോഗസ്ഥൻ എന്ന തലവേദനകൾ മാത്രമാണ് ഉണ്ടാക്കിയിരിക്കുന്നത്.
Comments (0)