പശ്ചിമകൊച്ചിയില്‍ മരങ്ങളുടെ ഭൂരേഖ തയാറാക്കുന്നു
മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിൽ മരങ്ങളുടെ സ്ഥലഭൂരേഖയും കണക്കെടുപ്പും തുടങ്ങി. ആദ്യഘട്ടമായി ഫോർട്ടുകൊച്ചി മേഖലയിലുള്ള മരങ്ങളുടെ കണക്കെടുപ്പും സ്ഥല നിർണ്ണയവുമാണ് നടത്തുന്നത്. പരിസ്ഥിതി സംരക്ഷണവും ഉത്തരവാദിത്വവും ബോധവല്ക്കരണത്തോടോപ്പം മരങ്ങളുടെ
നിലനില്പും കാല പഴക്കവും കണക്കും തിരിച്ചറിയുന്ന രീതിയിലാണ് ട്രീ മാപ്പിങ്ങ് ഡവ് പദ്ധതി നടപ്പിലാക്കുന്നത്. മരങ്ങളുടെ കാലപഴക്കം, വ്യാസം, ഉയരം, പഴമ, ഏത് വിഭാഗത്തിലുള്ളത് പുതുതായി സ്ഥാപിച്ചവയാണോ എത് പ്രദേശം തുടങ്ങി വിശദമായ ഭൂരേഖയും കണക്കെടുപ്പുമാണ് നടത്തുന്നത്.
നഗരസഭയിലെ അഞ്ച് ഡിവിഷൻ കേന്ദ്രീകരിച്ച് ടീ മാപ്പിങ് ഡവ് എന്നതാണ് പദ്ധതി. വഴിയോരങ്ങൾ, പൊതുയിടങ്ങൾ ,മെതാനങ്ങൾ, സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, ഏജൻസികൾ, നഗരസഭ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിലുള്ള മരങ്ങൾക്കൊപ്പം സവിശേഷമായ മരങ്ങളെ കുറിച്ചും കണക്കെടുപ്പ് നടക്കും. കൊച്ചി സ്മാർട്ട് സിറ്റിമിഷനും, ഇന്ത്യ സ്മാർട്ട് സിറ്റി ഫെല്ലോഷിപ്പും ചേർന്നാണ്സെർവ് ടു പിസർവ് എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നത്. 30 പേരടങ്ങുന്ന സന്നദ്ധ പ്രവർത്തകരടങ്ങുന്ന സംഘമാണ് ടി മാപ്പിങ് ഡവ് നടത്തുന്നത്. തുടർന്ന് വ്യക്ഷതെകൾ നടാനും ചെറു വനമേഖല സ്യഷ്ടിക്കാനുമാണ്
ലക്ഷ്യമിടുന്നത്.
Comments (0)