'ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത' പേവിഷബാധയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ക്യാമ്പയിന്‍
തിരുവനന്തപുരം : കേരളത്തില്‍ നായകളില്‍ നിന്ന് കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് 'ഉറ്റവരെ കാക്കാം: പേവിഷത്തിനെ തിരെ ജാഗ്രത' എന്ന പേരില്‍ ക്യാമ്പയിന്‍ തുടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മ ന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇക്കാര്യത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കും ബോധവ ത്ക്കരണം നടത്തും. പേവിഷബാധയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കു ന്നതിനും ആശങ്കയകറ്റുന്നതിനുമാണ് പുതുതായി കാമ്പയിന്‍ ആരംഭിക്കുന്നത്. ഇതി ന് പൊതുജനങ്ങളുടെ പങ്കാളിത്തം വളരെ പ്രധാനമാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. മൃഗങ്ങള്‍ കടിച്ചാല്‍ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കാന്‍ പാടില്ല. ഇ ത്തരം കേസുകളില്‍ പ്രഥമ ശുശ്രൂഷയ്ക്കും വാക്സിനേഷനും വലിയ പ്രധാന്യമു ണ്ട്. കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനി റ്റോളം നന്നായി കഴുകണം. തുടര്‍ന്ന് എത്രയും വേഗം വാക്സിനെടുക്കണം. മുറി വിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്സിനും (ഐ.ഡി.ആര്‍.വി.) ഇ മ്മ്യൂണോഗ്ലോബുലിനുമാണ് എടുക്കുന്നത്. കൃത്യമായ ഇടവേളയില്‍ വാക്സിന്‍ എ ടുത്തെന്ന് ഉറപ്പ് വരുത്തണം. കടിയേറ്റ ദിവസവും തുടര്‍ന്ന് 3, 7, 28 എന്നീ ദിവ സങ്ങളിലുമാണ് വാക്സിന്‍ എടുക്കേണ്ടത്. ഇതിന് ശേഷവും രോഗലക്ഷണങ്ങള്‍ ക ണ്ടാല്‍ ഉടനെ ചികിത്സ തേടുക.



Editor CoverStory


Comments (0)