ഇന്ത്യയുടെ മാര്‍ഗരേഖ മതമല്ല -ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഇന്ത്യയുടെ മാര്‍ഗരേഖ മതമല്ല -ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കാസര്‍കോട്: ഇന്ത്യയുടെ മാര്‍ഗരേഖ മതമല്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്ര സര്‍വകലാശാല 12ാം സ്ഥാപക വാര്‍ഷിക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര മന്ത്രി വി. മുരളീധരന്‍ പങ്കെടുത്ത ചടങ്ങിലാണ് ഗവര്‍ണറുടെ പ്രസ്താവന.

ഒരു മതത്തെ മാത്രം അംഗീകരിച്ചാല്‍ മറ്റ് മതങ്ങളില്ലാതാകും. ഒരു വംശത്തെ, ഒരു ഭാഷയെ മാത്രം അടിസ്ഥാനമാക്കിയാല്‍ മറ്റുള്ളവ പുറന്തള്ളപ്പെടും. ഇത് ഇന്ത്യയുടെ പാരമ്ബര്യമല്ല. ലോകത്തിന് ഇന്ത്യ നല്‍കിയ സംഭാവന ബഹുസ്വരതയില്‍ നിന്നും ദൈവികതയെ കണ്ടെത്തുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു.