ശബരിമലയിൽ മകരവിളക്ക് ഇന്ന് ; തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകുന്നേരം അഞ്ചരയോടെ ശരംകുത്തിയിലെത്തും

ശബരിമലയിൽ മകരവിളക്ക് ഇന്ന് ; തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകുന്നേരം അഞ്ചരയോടെ ശരംകുത്തിയിലെത്തും

പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് ഇന്ന്, മകരവിളക്ക് ദർശനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. കൊവിഡ് പശ്ചാത്തലത്തിൽ 5000 പേർക്ക് മാത്രമാണ് ഇത്തവണ പ്രവേശനം. ഭക്തജന തിരക്കില്ലാതെയാണ് ഇത്തവണ മകരവിളക്ക് മഹോത്സവം. മകരവിളക്ക് ദിവസത്തെ ഏറ്റവും വിശേഷപ്പെട്ട മകരസംക്രമ പൂജരാവിലെ 8.14 ന് നടന്നു.

തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്ന് കൊണ്ടുവരുന്ന നെയ് ഉപയോഗിച്ച് അഭിഷേകം ചെയ്യുന്നതാണ് മകരസംക്രമപൂജ. പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണഘോഷയാത്ര ഇന്ന് വൈകുന്നേരം അഞ്ചരയോടെ ശരംകുത്തിയിലെത്തും.ദേവസ്വം ബോർഡ് നിയോഗിച്ചിട്ടുള്ള ജീവനക്കാരാണ് ശരംകുത്തിയിൽ നിന്നും തിരുവാഭരണ ഘോഷയാത്ര സ്വീകരിച്ച് അയ്യപ്പസന്നിധിയിൽ എത്തിക്കുക.