5000 പേര്‍ ദര്‍ശനത്തിന് എത്തിയാലും അതിനുള്ള സൗകര്യമൊരുക്കും; ശബരിമല ഉന്നതാധികാര സമിതി
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആഴ്ചയിലൊരിക്കല്‍ സന്നിധാനത്ത് കോവിഡ് പരിശോധന നടത്തും. അടിസ്ഥാന നടപടികള്‍ സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡിനെ ഉന്നതാധികാര സമിതി ചുമതലപ്പെടുത്തി. ഏതാനും ദിവസം മുമ്പ് സന്നിധാനത്ത് നടത്തിയ കോവിഡ് നിര്‍ണയ ക്യാമ്ബില്‍ ജീവനക്കാരില്‍ ചിലര്‍ രോഗബാധിതരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പോസിറ്റിവായി കണ്ടെത്തിയവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ ജീവനക്കാരെ പൂര്‍ണമായും സന്നിധാനത്തുനിന്ന് നീക്കും. പ്രത്യേക പൂജ ബുക്ക് ചെയ്യുന്നവരില്‍നിന്ന് സന്നിധാനത്തേക്ക് എത്തുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തും.
അതേസമയം ഭക്തരില്‍നിന്ന് നെയ്യ് ശേഖരിക്കാന്‍ സന്നിധാനത്ത് വടക്കേ മുറ്റത്ത് പ്രത്യേക കൗണ്ടര്‍ തുറക്കും. സന്നിധാനത്തിനും മാളികപ്പുറത്തിനും ഇടയിലെ ഫ്ളൈ ഓവറില്‍ ഭക്തര്‍ തങ്ങുന്നത് ഒഴിവാക്കാനാണിത്. ശബരിമലയില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കും. ഇതിന് സാമ്ബിള്‍ പരിശോധന കര്‍ശനമാക്കും. ഇതിന് നിലക്കലില്‍തന്നെ പരിശോധന കര്‍ശനമാക്കും. ഉന്നതാധികാരസമിതി യോഗത്തില്‍ എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റ് സുരേഷ്, ഡ്യൂട്ടി മജിസ്ട്രേറ്റ് മനോജ്, അസി. എക്സിക്യൂട്ടിവ് ഓഫിസര്‍ ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Author Coverstory


Comments (0)