ബൈഡൻ വിജയി ; ട്രംപ് തോറ്റു

ബൈഡൻ വിജയി ; ട്രംപ് തോറ്റു

വാഷിംഗ്ടൺ: യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ. ബൈഡന്റെ വിജയം ശരിവെച്ച് ഇലക്ടറൽ കോളേജ്.  നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ എതിരാളിയും നിലവിലെ പ്രസിഡണ്ടുമായ റൊണാൾഡ് ട്രംപ് തോൽവി അംഗീകരിക്കാൻ തയ്യാറാകാതെ വന്നതോടെയാണിത്.ട്രംപിന് 232,  ബൈഡന് 306 ഇലക്ടറൽ വോട്ടുകൾ ആണെന്ന് സ്ഥിരീകരിക്കണം. 2016 തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപിന് 304, ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലാരി ക്ലിന്റണ് 227 ഇലക്ടറൽ വോട്ടുകളാണ് കിട്ടിയത്. ഇക്കുറി അനുപാതം ഏതാണ്ട് നേരെ മറിച്ചായി.ബൈഡൻ- ട്രംപ് വോട്ടെടുപ്പ് ഫലം വൈകാതെ വാഷിംങ്ടണിന് കൈമാറും.ജനുവരി ആറിന് നടക്കുന്ന യു. എസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ ഫലം വയ്ക്കും.വൈസ് പ്രസിഡണ്ട് മൈക്ക് പെൻഡ് സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും.കലിഫോർണിയയിലെ 55 ഇലക്ടറൽ വോട്ടുകളാണ് ബൈഡന്റെ  വിജയത്തിൽ നിർണായകമായത്. പ്രസിഡന്റായി ബൈഡനും വൈസ് പ്രസിഡണ്ട് ആയി ഇന്ത്യൻ വംശജ കമല ഹാരിസും വൈകാതെ ചുമതലയേൽക്കും. വിജയ് പ്രഖ്യാപനത്തിന് പിന്നാലെ ട്രംപിനെതിരെ ബൈഡൻ ആഞ്ഞടിച്ചു.

" അമേരിക്കയിൽ രാഷ്ട്രീയക്കാർ അധികാരം പിടിക്കുകയില്ല" ജനം അവർക്ക് അധികാരം നൽകുകയാണ്. അതാണ് പതിവ്" തോൽവി സമ്മതിക്കാൻ തയ്യാറാകാതിരുന്ന ട്രംപിന് നേരെ ബൈഡൻ ഒളിയബെയ്തു.അമേരിക്കയുടെ ആത്മാവിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഒടുവിൽ ജനാധിപത്യം ജയിച്ചു.