പാലക്കാട് പരാജയം, കേരള BJP യിൽ ആഭ്യന്തര കലാപം? മുരളീധരനും,സുരേന്ദ്രനുമെതിരെ, സോഷ്യൽ മീഡിയയിൽ വ്യാപക ആക്ഷേപങ്ങൾ

പാലക്കാട് പരാജയം, കേരള BJP യിൽ ആഭ്യന്തര കലാപം? മുരളീധരനും,സുരേന്ദ്രനുമെതിരെ, സോഷ്യൽ മീഡിയയിൽ വ്യാപക ആക്ഷേപങ്ങൾ

പാലക്കാട്, : രാഷ്ട്രീയ കേരളത്തിലെ സിറ്റിംങ്ങ്സീറ്റെന്ന തലത്തിൽ ഉറച്ച വിജയം പ്രതീക്ഷിച്ചിരുന്ന പാലക്കാട് നിയമസഭാ സീറ്റിൽ പാർട്ടി പരാജയം ചോദിച്ചു വാങ്ങിയത് സംസ്ഥാന പ്രസിഡൻ്റ് സുരേന്ദ്രൻ്റെയും മുൻ മന്ത്രി മുരളീധരൻ്റെയും ധാർഷ്ട്യവും, പിടിവാശിയും അഹങ്കാരവുമാണെന്ന ചർച്ചകളിൽ സാമൂഹ്യ മാധ്യമങ്ങളിലടക്കം BJP ക്ക് കടുത്ത അപമാനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്, ജയിക്കുന്ന സീറ്റിൽ ജയിക്കുന്ന സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നിട്ടും പാർട്ടിയെ നശിപ്പിക്കാൻ ഇറങ്ങിയ ചില സ്ത്രീകളുടെ പ്രത്യേകിച്ച് കേന്ദ്ര ഭരണത്തിലെ ഒരു സംഖ്യകക്ഷിയുടെ വനിതാ നേതാവടക്കം പാർട്ടിയുമായി ഒരു ബന്ധവുമില്ലാത്തവരുടെ നേതൃത്വത്തിലേക്ക് കയ്യിലേക്ക് പാർട്ടിയെ കൊണ്ടെത്തിച്ചതും ഇവിടത്തെ പരാജയത്തിന് കാരണമായിട്ടുണ്ട് ഇതു സംബന്ധിച്ചുള്ള ചില അശ്ലീല വീഡിയോ ക്ലിപ്പുകൾ പാലക്കാട് വീട്ടമ്മമാരുടെ ഇടയിൽ വരെ പ്രചരിപ്പിച്ചതും, പാർട്ടിയുടെ വ്യക്താക്കളിൽ പ്രധാനിയായിരുന്ന സന്ദീപ് വാര്യരെ ആക്ഷേപിച്ച് പുറത്താക്കിയതും പാർട്ടിക്ക് ദോഷം ചെയ്തിട്ണ്ട്, നിലവിൽ കേരളത്തിലെ വിവിധ തദ്ദേശഭരണ തലങ്ങളിലും ഉണ്ടായിരുന്ന പാർട്ടി പ്രാതിനിധ്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണെങ്കിലും അധികാരത്തിൻ്റെ കോട്ടക്കൊത്തളങ്ങളിൽ നിന്ന് ആവോളം സമ്പാദിച്ച് പാർട്ടിയുടെ ശത്രു പക്ഷത്തുള്ള ജിഹാദികളോടും, കമ്യൂണിസ്റ്റുകളോടും കൈകോർത്ത് സ്വന്തം കുടുബവും, ജീവിതവും സുരക്ഷിതമാക്കിയവർക്ക് ബലിദാനികളുടെ സ്വപ്നങ്ങളെ വെറും പാഴ്സ്വപ്നങ്ങളായി കരുതുന്നത് സ്വാഭാവികം ,, താഴെ തട്ടിൽ പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്ന പ്രവർത്തകരെ നിരാശരാക്കി ബലിദാനികളുടെ പേരു പറഞ്ഞു എല്ലാത്തരത്തിലും ആത്മാർത്ഥമായി പ്രവർത്തിക്കുന്ന പ്രവർത്തകരുടെ സ്വപ്നങ്ങൾ അവനവൻ്റെ സാമ്പത്തിക ലാഭത്തിനും സ്വന്തം കുടുംബത്തിനും വേണ്ടി ഉപയോഗിച്ചു ജീവിക്കുന്ന ബി.ജെ.പിയുടെ നേതൃത്വത്തിൻ്റെ പിടിപ്പ് കേടും കഴിവില്ലായ്മയും മറച്ചു വച്ച് ചില നേതാക്കൻമാരുടെ ഗീർവാണങ്ങൾ കേട്ട് ഇനിയും കാര്യമുണ്ടൊ എന്ന് ഓരോ പ്രവർത്തകരും ചിന്തിക്കേണ്ട സമയം അതിക്രമിച്ചുകൊണ്ടിരിക്കയാണ്,എന്തായാലും രാഷ്ട്രീയ കേരളത്തിൽ ബി.ജെപിയുടെ വളർച്ച ശരവേഗത്തിലായിരുന്നത് തലകീഴായി മറിഞ്ഞും നാമാവശേഷമായിരിക്കുന്നതും, സുരേന്ദ്രൻ്റെയും, മുരളീധരൻ്റെയും പ്രകടനത്തിൻ്റെ ബാക്കിപത്രമാണെന്നാണ് രാഷ്ട്രീയ കേരളം ചർച്ചചെയ്യുന്നത്.