അട്ടപ്പാടിയിൽ പോലീസിനെതിരെ കലാപ സാധ്യത,, സർക്കിൾ ഇൻസ്പെക്ടർക്ക് ഭീഷണി സന്ദേശം
അട്ടപ്പാടി, :വയനാട് കേന്ദ്രീകരിച്ച് സംസ്ഥാന പോലീസിൻ്റെ തണ്ടർബോൾട്ട്, സ്പെഷൽവിംഗ് (മാവോയിസ്റ്റ് വിരുദ്ധ സേന) നടത്തിയ ഓപ്പറേഷനിൽ മാവോയിസ്റ്റ് കൾ കൊല്ലപ്പെട്ടതിൻ്റെ പ്രതികാര നടപടികൾക്കായ് തയ്യാറെടുക്കുന്നതിൻ്റെ ഭാഗമായി അട്ടപ്പാടിയിൽ നടന്ന ചില സംഭവങ്ങളുടെ പേരിൽ പൊതുജനാഭിപ്രായം സംഘടിപ്പിച് അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കാനും അതുവഴി സർക്കാരിനെതിരെ പൊതു സമൂഹത്തേയും തിരിക്കാനായ് വ്യാപകമായ് ശ്രമം തുടങ്ങി കഴിഞ്ഞു, ഇതിനായ് കേരളത്തിലെ ചില മാധ്യമ പ്രവർത്തകരുടെ ശക്തമായ പിന്തുണയും സമാഹരിച്ചു കഴിഞ്ഞു, ഇതുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ പല ഭാഗത്തും ക്യാമ്പയിനുകളും ചർച്ചകളും നടത്തി കൊണ്ടിരിക്കുന്നു. വട്ടലക്കി ഊരിൽ കരിന്താചലം എന്ന ആദിവാസിയെയും കുടുംബത്തെയും തലതല്ലിപ്പൊളിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ചൊറിയ മൂപ്പനെയും മകനെയും അറസ്റ്റ് ചെയ്യാൻ ഷോളയൂർ സർക്കിൾ ഇൻസ്പെക്ടറും വനിതാ പോലീസ് ഉദ്യോഗസ്ഥരടക്കം ഊരിൽ ചെന്നപ്പോൾ പോലീസിനെതിരെ ബലപ്രയോഗം നടത്തിയതും സംഭവങ്ങൾ മൊബെലിൽ ചിത്രീകരിച്ചതും ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ആദിവാസികളുടെ സംഘർഷ വിഷയങ്ങളിൽ പോലീസ് ഇടപെടരുത് എന്നാണ്, ചിലർ വാദിക്കുന്നത്, എന്നാൽ കുറുന്താ ചലം എന്നയാളും അയാളുടെ ഭാര്യയും തലക്കേറ്റ മുറിവിൻ്റെ ഭാഗമായി മരണപ്പെട്ടിരുന്നെങ്കിൽ പോലീസിൻ്റെയും സർക്കാരിൻ്റെയും വീഴ്ചയാണെന്ന് വരുത്തി ഇവർ തന്നെ കലാപ ആഹ്വാനം നടത്തിയെനെ. ആദിവാസികളെ ഉപ്പുമാവും, കൊന്തയും നൽകി മതം മാറ്റം നടത്തുന്ന പെന്തക്കോസ്തു പ്രസ്ഥാനങ്ങൾ അടക്കം നിരവധി സംഘടനകൾ അട്ടപ്പാടിയിലുണ്ട്, വിദേശത്ത് നിന്ന് വരെ ദശലക്ഷക്കണക്കിന് കോടികൾ നാളിതുവരെ അട്ടപ്പാടിയിൽ വിവിധ സംഘടനകളുടെ പേരിൽ കൊണ്ട് വന്ന് ഇതിൻ്റെ സംഘാടകർ കൊഴുക്കുകയും, വിധ്വംസക പ്രവർത്തനങ്ങൾ നടത്തുകയുമല്ലാതെ ഒരു ആദിവാസിക്ക് പോലും ഒരു വീട് പോലും നാളിതുവരെ അവർ നൽകിയിട്ടില്ല, ആദിവാസിയെ മതം മാറ്റി ദളിത് ക്രിസ്ത്യനാക്കുന്നു., പിന്നെ ദളി തെന്ന പേരിൽ അവകാശങ്ങൾ ഉന്നയിക്കുന്നു. കുറച്ച് കാലം RSS നേതാവായും പിന്നീട് പെന്തക്കോസ്ത് പ്രചാരകനായും പ്രവർത്തിക്കുന്ന ഒരു വ്യക്തി ആദിവാസികളുടെയും ദളിതരുടെയും പേരിൽ ഒരു സംഘടനയുണ്ടാക്കി അവിടെ പ്രവർത്തിക്കന്ന ഒരു NGO യുടെ കയ്യിൽ നിന്ന് ഒരു കോടിയല്ല 50 ലക്ഷമാണ് ഇലക്ഷൻ ഫണ്ട് ചോദിച്ചത് എന്ന് സ്വന്തം ഫേസ് ബുക്കിൽ കുറിച്ചത് ഒരു ഉദാഹരണം മാത്രമാണ്, അതായത് ഒന്നോ രണ്ടോ വ്യക്തികൾ ദളിതൻ്റെയും ആദിവാസികളുടെയും പേരിൽ ഒരു സംഘടനയുണ്ടാക്കുന്നു. പിന്നെ ലക്ഷങ്ങൾ പിരിക്കുന്നു., ഈ ഫണ്ടുകളിൽ ഒരു ചായ പോലും ഒരു ആദിവാസി യും അനുഭവിച്ചിട്ടുണ്ടാവില്ല,, അട്ടപ്പാടിയെ, അശാന്തിയുടെയും കലാപത്തിൻ്റെയും നാളുകളിലേക്ക് തള്ളിവിടുന്നത് വലിയ ഗൂഢാലോചനയോടെയാണ് അതിൻ്റെ ആദ്യപടിയായ് പോലീസിനെതിരെയും സർക്കാരിനെതിരെയും കലാപം ഉണ്ടാക്കുക, അതിലൂടെ മാധ്യമശ്രദ്ധ ലഭിക്കുകയും, ആദിവാസി സമൂഹം എന്നും അരാജകത്വത്തിൽ ജീവിക്കുക, അതിൻ്റെ പേരിൽ സമ്പത്തും, രാജ്യ വിരുദ്ധ പ്രവർത്തനങ്ങളും നടത്തി, രാജ്യത്തിൻ്റെ വളർച്ചയെ പിന്നോട്ടടിക്കുക, ശത്രുരാജ്യങ്ങളുടെ ചട്ടകമായ ഇവരുടെ പ്രവർത്തനങ്ങൾ സർക്കാർ ഗൗരവത്തോടെ കണ്ടില്ലെങ്കിൽ കേരളം അധികം വൈകാതെ താലിബാനികളുടെ കൈകളിലെ അഫ്ഗാനിസ്ഥാൻ്റെ അവസ്ഥ വരും.
- രവീന്ദ്രൻ കവർസ്റ്റോറി
Comments (0)