തനിക്ക് ചാന്‍സലറുടെ അധികാരം ഉള്ള കാലത്തോളം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

തനിക്ക് ചാന്‍സലറുടെ അധികാരം ഉള്ള കാലത്തോളം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം : ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് തുടരുന്നു. എന്ത് ബില്‍ സര്‍ക്കാര്‍ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിടാതെ നിയമം ആകില്ലെന്ന ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് സര്‍ക്കാരിന് ഉള്ള മുന്നറിയിപ്പ് ആണ്. പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ കണ്ണൂര്‍ വി സിക്കെതിരെ ഗവര്‍ണര്‍ ഉടന്‍ നടപടി സ്വീകരിക്കും. അതെ സമയം വി സി നിയമനത്തില്‍ ചാന്‍സലറുടെ അധികാരം കവറുന്ന ബില്ലുമായി മുന്നോട് പോകാന്‍ ആണ് സര്‍ക്കാര്‍ നീക്കം കണ്ണൂര്‍ സര്‍വകലാശാല വിവാദത്തില്‍ സര്‍ക്കാരിനെതിരായ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്വജന പക്ഷപാതം നടക്കുന്നുവെന്ന് ഗവര്‍ണര്‍ ആരോപിച്ചു. ചാന്‍സലര്‍ ആയ തന്നെ ഇരുട്ടില്‍ നിര്‍ത്തുന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗുരുതര ചട്ട ലംഘനം നടക്കുന്നുവെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. തനിക്ക് ചാന്‍സലറുടെ അധികാരം ഉള്ള കാലത്തോളം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.